വെള്ളിമാടുകുന്ന്: നാഷനൽ സർവിസ് സ്കീം ടെക്നിക്കൽ സെൽ സംസ്ഥാനതല പ്രോഗ്രാം ഓഫിസർമാർക്കുള്ള വാർഷികശിൽപശാല നാളെയും മറ്റന്നാളുമായി വെളിമാടുകുന്ന് ജെ.ഡി.ടി ഇസ്ലാം പോളിടെക്നിക് കോളജിൽ നടക്കും. എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. കുഞ്ചെറിയ ഐസക് ഉദ്ഘാടനം ചെയ്യും. സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ. കെ.പി. ഇന്ദിരാദേവി എൻ.എസ്.എസ് ആവിഷ്കരിച്ച് നടപ്പാക്കുന്ന അഗ്രോ ടെക് ഹബ് ഉദ്ഘാടനം നിർവഹിക്കും. എൻ.സ്.എസ് നടപ്പാക്കുന്ന നൂതന സാങ്കേതികഇടപെടൽ സംവിധാനത്തിെൻറ ഉദ്ഘാടനം എ.ഐ.സി.ടി.ഇ റീജനൽ ഡയറക്ടർ രമേഷ് ഉണ്ണിത്താൻ നിർവഹിക്കും. എൻ.എസ്.എസും സോഷ്യൽ റിസർച് സൊസൈറ്റിയും സംയുക്തമായി നടപ്പാക്കുന്ന നൈപുണ്യവികസന പരിശീലനകേന്ദ്രങ്ങളുടെ ഉദ്ഘാടനം സാങ്കേതിക സർവകലാശാല ഗവേണിങ് ബോർഡ് അംഗം ഡോ. പി.എ. ഇബ്രാഹീം നിർവഹിക്കും. സാങ്കേതിക സർവകലാശാലാ പ്രോ-വൈസ്ചാൻസലർ ഡോ. എം. അബ്ദുൽ റഹ്‌മാൻ, എൻ.സ്.എസ് ചെന്നൈ റീജനൽ ഡയറക്ടർ സി. സാമുവൽ ചെല്ലയ്യ, സാങ്കേതിക വകുപ്പ് ജോയൻറ് ഡയറക്ടർ എൻ. ശാന്തകുമാർ, ജെ.ഡി.ടി ഇസ്ലാം സെക്രട്ടറി സി.പി. കുഞ്ഞിമുഹമ്മദ്, പ്രസിഡൻറ് ഡോ. പി.സി. അൻവർ, പ്രിൻസിപ്പൽ കെ.എ. ഖാലിദ് എന്നിവർ പങ്കെടുക്കും. സംസ്ഥാനത്തെ 250 എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർമാർ പങ്കെടുക്കും. പുനർജനി പദ്ധതിയിലൂടെ കഴിഞ്ഞവർഷം 19.50 കോടിരൂപയുടെ ആസ്തികളാണ് എൻ.എസ്.എസ് ടെക്നിക്കൽ സെൽ പുനർനിർമിച്ചത്. തൽസ്ഥാനത്ത് ഈ വർഷം മുപ്പതുകോടി രൂപയുടെ ആസ്തികൾ പുനർനിർമിക്കാൻ ലഷ്യമിട്ടുള്ള പദ്ധതികളാണ് ലക്ഷ്യമിടുന്നതെന്ന് എൻ.എസ്.എസ് ടെക്നിക്കൽ സെൽ പ്രോഗ്രം കോഒാഡിനേറ്റർ അബ്ദുൽ ജബ്ബാർ അഹമ്മദ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.