മയക്കുമരുന്ന് വിൽപന കേസിൽ ശിക്ഷിക്കപ്പെട്ടയാൾ കഞ്ചാവുമായി പിടിയിൽ

പന്തീരാങ്കാവ്: ബ്രൗൺഷുഗർ വിൽപന നടത്തിയതിന് ശിക്ഷയനുഭവിച്ചയാളെ കഞ്ചാവുമായി നല്ലളം പൊലീസ് പിടികൂടി. മാമ്പുഴക്കാട് കോളനിയിലെ പുഴമ്പുറത്ത് മോഹനനാണ് (66) നല്ലളം എസ്.ഐ എസ്.ബി. കൈലാസ്നാഥി​െൻറ നേതൃത്വത്തിലുള്ള സംഘത്തി​െൻറ പിടിയിലായത്. 1989ലാണ് ഇയാൾ ബ്രൗൺഷുഗർ വിൽപനക്ക് പിടിയിലായത്. തുടർന്ന് വടകര നാർകോട്ടിക് കോടതി ഇയാളെ 25 വർഷത്തെ തടവിന് ശിക്ഷിച്ചിരുന്നു. എന്നാൽ, 12 വർഷം തടവനുഭവിച്ച ശേഷം അപ്പീലിൽ പുറത്തുവരുകയായിരുന്നു. വിദ്യാർഥികളടക്കമുള്ളവർക്ക് കഞ്ചാവ് വിൽപന നടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് നിരീക്ഷണത്തിലായിരുന്നു. വിദ്യാർഥികൾക്ക് കഞ്ചാവ് പൊതികൾ വിൽക്കാനുളള ശ്രമത്തിനിടയിലാണ് നിരവധി കഞ്ചാവ് പൊതികളും പണവുമായി പൊലീസ് പിടിയിലാവുന്നത്. നാർകോട്ടിക് ആക്ടിനൊപ്പം ജുവനൈൽ ആക്ട് കൂടി ചേർത്താണ് പ്രതിയെ കോടതി റിമാൻഡ് ചെയ്തത്. കോഴിക്കോട് ടൗൺ, ചെമ്മങ്ങാട് പൊലീസ് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ മയക്കുമരുന്ന് കേസുകൾ നിലവിലുണ്ട്. വിദ്യാർഥികൾക്കിടയിൽ വ്യാപകമായി കഞ്ചാവ് വിൽപന നടത്തുന്നുവെന്ന വിവരത്തെ തുടർന്ന് വരും ദിവസങ്ങളിൽ തുടരന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.