പുത്തൻ റോഡിനെ പൊളിച്ച്​ ജലവിതരണ പൈപ്പ്​

കോഴിക്കോട്: ഉദ്ഘാടനം കാത്തിരിക്കുന്ന പുതുപുത്തൻ റോഡിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പി​െൻറ 'വില്ലത്തരം'. ഗാന്ധിറോഡ്- സി.ഡബ്ല്യു.ആർ.ഡി.എം റോഡിലെ ചേവരമ്പലം ഭാഗത്താണ് പൈപ്പ് പൊട്ടി വെള്ളമൊലിച്ച് റോഡ് തകർന്നത്. പൂളക്കടവിലെ പമ്പ്ഹൗസിൽ നിന്ന് നഗരത്തിേലക്ക് പോകുന്ന പ്രധാന പൈപ്പ് ലൈനാണ് പൊട്ടിയത്. ലക്ഷങ്ങൾ മുടക്കിയ റോഡ് തകർന്നതിനാൽ ഇരുചക്രവാഹന യാത്രക്കാരും അപകടഭീഷണിയിലാണ്. മൂന്നാഴ്ച മുമ്പ് പൊട്ടിയപ്പോൾ കുറച്ച് ഭാഗത്ത് മാത്രമായിരുന്നു റോഡ് തകർന്നത്. രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം വേണെമന്ന് റോഡി​െൻറ കരാറുകാർ വാട്ടർ അതോറിറ്റിയെ അറിയിച്ചിരുന്നു. എന്നാൽ പൈപ്പ് നന്നാക്കാനുള്ള ശ്രമങ്ങളൊന്നും ജല വിഭവ വകുപ്പ് തുടങ്ങിയിട്ടില്ല. െവെകുന്നതിനനുസരിച്ച് റോഡ് കൂടുതൽ തകരാനുമിടയുണ്ട്. റോഡ് നിർമാണത്തിനിടെ 25ഒാളം സ്ഥലങ്ങളിലെ പൊട്ടലുകൾ കരാറുകാർ അറ്റകുറ്റപ്പണി നടത്തിയിരുന്നു. വർഷങ്ങളുടെ പഴക്കമുള്ള ജി.െഎ പൈപ്പാണ് പൂളക്കടവിൽ നിന്ന് വെള്ളമെത്തിക്കാനായി സ്ഥാപിച്ചത്. കോവൂർ-വെള്ളിമാടുകുന്ന് റോഡിലും പൈപ്പ് പൊട്ടിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.