പന്തീരാങ്കാവ്: കളഞ്ഞ് കിട്ടിയ സ്വർണാഭരണം പൊലീസ് സ്റ്റേഷനിലേൽപിച്ച് ദമ്പതികളുടെ മാതൃക. കരുവൻതിരുത്തി സ്വദേശികളായ രഞ്ജിത്തിനും ഭാര്യ അനുവിനുമാണ് കഴിഞ്ഞ ദിവസം ഫറോക്ക് ബസ് സ്റ്റാൻഡിന് സമീപത്ത് നിന്ന് സ്വർണാഭരണം കിട്ടിയത്. അവരത് ഉടനെ ഫറോക്ക് പൊലീസ് സ്റ്റേഷനിലെത്തിച്ചു. പിന്നീടാണ് ആഭരണം നഷ്ടപ്പെട്ട ഒളവണ്ണ കള്ളിക്കുന്ന് സ്വദേശിനിയായ ഫാറൂഖ് കോളജ് വിദ്യാർഥിനി റബ്ന സോഷ്യൽ മീഡിയ വഴി പൊലീസ് സ്റ്റേഷനിൽ ആഭരണം കിട്ടിയ വാർത്ത അറിയുന്നത്. തുടർന്ന് എസ്.ഐ രമേശ് കുമാറിെൻറയും മറ്റ് പൊലീസുകാരുടേയും സാന്നിധ്യത്തിൽ തെളിവുകളുടെ അടിസ്ഥാനത്തിൽ ആഭരണം ഉടമയ്ക്ക് തിരിച്ചു നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.