നിയയും ഒാർമയായി... പേരക്കുട്ടികളുടെ കളിചിരിയില്ലാതെ വടക്കേക്കര വീട് കൊടുവള്ളി: പ്രാർഥനകളെല്ലാം നിഷ്ഫലമാക്കി ഖദീജ നിയയും ഒാർമയായതോടെ കരുവൻപൊയിൽ വടക്കേക്കര വീട് കുട്ടികളുടെ കളിചിരികളില്ലാത്ത വീടായി മാറി. കഴിഞ്ഞ ശനിയാഴ്ച ഉച്ചക്ക് രണ്ടുമണിയോടെ ദേശീയപാത 212ൽ അടിവാരത്തിനും കൈതപ്പൊയിലിനുമിടയിൽ എലിക്കാട് കമ്പിപ്പാലം വളവിലാണ് സ്വകാര്യ ബസും ജീപ്പും കാറും കൂട്ടിയിടിച്ച് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. അപകടത്തിൽ ജീപ്പ് ഡ്രൈവർ വയനാട് വടുവൻചാൽ പ്രമോദ് (45), കരുവൻപൊയിൽ വടക്കേക്കര വീട്ടിൽ അറു എന്ന അബ്ദുറഹിമാൻ (65), ഭാര്യ സുബൈദ (47), മകൻ ഷാജഹാ​െൻറ മകൻ മുഹമ്മദ് നിഷാൽ (8), മകൾ സഫീറയുടെ മകൾ പടനിലം പൂതാടിയിൽ വീട്ടിൽ ഫാത്തിമ ഹന (11), മറ്റൊരു മകൾ ആലുംതറ തടത്തുമ്മൽ സഫീനയുടെ ഒന്നര വയസ്സുള്ള മകൾ ജസ്സ എന്നിവരായിരുന്നു ശനിയാഴ്ച മരിച്ചത്. ചികിത്സയിലായിരിക്കെ ഞായറാഴ്ച സഫീനയുടെ രണ്ടാമത്തെ മകൾ ആയിഷ നുഹയും (7) മരിച്ചിരുന്നു. ഷാജഹാ​െൻറ ഇളയമകൻ മുഹമ്മദ് നിഹാൽ (4) ചൊവ്വാഴ്ചയും മരിച്ചു. സഫീനയുടെ മകൾ ഖദീജ നിയ (11) ബുധനാഴ്ചയും യാത്രയായതോടെ ഇൗ കുടുംബം തീർത്തും കുട്ടികളില്ലാത്ത വീടായി മാറി. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞുവന്ന നിഹാലിേൻറയും നിയയുടേയും തിരിച്ചുവരവിനായി നാടും കുടുംബവുമെല്ലാം കഴിഞ്ഞ അഞ്ചുനാൾ പ്രാർഥനയിലായിരുന്നു. നിഹാൽ ചൊവ്വാഴ്ച മരിച്ചതോടെ കുടുംബത്തി​െൻറ പ്രതീക്ഷകളെല്ലാം ഖദീജ നിയയിലായിരുന്നു. പ്രതീക്ഷകൾക്ക് മങ്ങലേൽപിച്ച് ബുധനാഴ്ച ഉച്ചയോടെ ഖദീജ നിയയുടെയും മരണവാർത്ത എത്തിയതോടെ കരുവൻപൊയിൽ പ്രദേശമാകെ തീർത്തും ദുഃഖസാന്ദ്രമായി മാറി. അഞ്ചു നാൾക്കകം എട്ടുപേർക്കാണ് നാട്ടുകാർ യാത്രാമൊഴി നൽകിയത്. ഗുരുതരമായി പരിക്കേറ്റ ഖദീജ നിയയെ കോഴിക്കോെട്ട സ്വകാര്യാശുപത്രിയിലായിരുന്നു ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മെഡി. കോളജ് ആശുപത്രിയിൽനിന്നും പോസ്റ്റ്മോർട്ടത്തിനുശേഷം വൈകീട്ട് അഞ്ചരയോടെ ഉമ്മയുടെ തറവാട് വീടായ വടക്കേടത്ത് വീട്ടിൽ കൊണ്ടുവന്നു. മാതാവ് സഫീനയുൾപ്പെടെയുള്ള അടുത്ത ബന്ധുക്കൾക്ക് മൃതദേഹം കാണിച്ചശേഷം കരുവൻപൊയിൽ ജുമാമസ്ജിദിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മയ്യിത്ത് നമസ്കാരം നടന്നു. തുടർന്ന് ഖദീജ നിയയുടെ വീടായ വെണ്ണക്കോട് എത്തിച്ചശേഷം ഖബറടക്കി. ...................... p3cl12
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.