സർക്കാർ വിവാദങ്ങളുടെ ചുഴിയിൽ അകപ്പെടരുത് -കാനം പേരാമ്പ്ര: യു.ഡി.എഫിെൻറ അഴിമതിയും കെടുകാര്യസ്ഥതയും കാരണം ലഭിച്ച ഭരണം വിവാദങ്ങളുടെ ചുഴിയിൽ അകപ്പെടരുതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ആവള മഠത്തിൽമുക്കിൽ നടന്ന ആവള നാരായണൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗവർണർ വിളിച്ചപ്പോൾ മുഖ്യമന്ത്രി പോകേണ്ടിയിരുന്നില്ല എന്നുതന്നെയാണ് സി.പി.ഐയുടെ അഭിപ്രായം. വർഗീയ- ഫാഷിസ്റ്റ് ശക്തികൾക്കെതിരെ പോരാടാൻ തങ്ങൾ മാത്രം മതിയെന്ന ചിലരുടെ കാഴ്ചപ്പാട് തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ ജില്ല അസി. സെക്രട്ടറി ആർ. ശശി അധ്യക്ഷത വഹിച്ചു. ആവളയുടെ ഫോട്ടോ സംസ്ഥാന അസി. സെക്രട്ടറി സത്യൻ മൊകേരി അനാച്ഛാദനം ചെയ്തു. ജില്ല സെക്രട്ടറി ടി.വി. ബാലൻ, അജിത് കൊളാടി, എ.കെ. ചന്ദ്രൻ, കെ. നാരായണക്കുറുപ്പ്, പി.കെ. സുരേഷ് തുടങ്ങിയവർ സംസാരിച്ചു. കൊയിലോത്ത് ഗംഗാധരൻ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.