കോഴിക്കോട്: 2017-2019 കാലയളവിലേക്കുള്ള സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ് ജില്ല പ്രസിഡൻറായി കെ.സി. അൻവറും ജന. സെക്രട്ടറിയായി കെ. അശ്ക്കറലിയും വൈസ് പ്രസിഡൻറായി കെ. നൂഹും തെരഞ്ഞെടുക്കപ്പെട്ടു. ശഫീഖ് ഓമശ്ശേരി (സംഘടന), സദറുദ്ദീൻ (യൂത്ത്കൾചർ, സേവനം), ഫായിസ് ചെറുവറ്റ (പി.ആർ മീഡിയ), ശമീർ ബാബു കൊടുവള്ളി (ഇസ്ലാമിക സമൂഹം, മനുഷ്യാവകാശം) എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞടുത്തു. അമീൻ മുയിപ്പോത്ത് (മേപ്പയൂർ), അമീർ (കൊയിലാണ്ടി), ടി. അത്വീഖ് റഹ്മാൻ (ഫറോക്ക്), ബഷീർ (സിറ്റി), ഒ.കെ. ഫാരിസ് (കുറ്റ്യാടി), എം.പി. ഫാസിൽ (കുന്ദമംഗലം), എൻ.പി. ഇർഷാദ് (കൊടുവള്ളി), ഇസ്മായിൽ (നാദാപുരം), പി. ജാഫർ (കൊടിയത്തൂർ), ജാസിം തോട്ടത്തിൽ (മുക്കം), കെ.ടി. മുഹ്സിൻ (മാവൂർ), മുസദ്ദിഖ് (താമരശ്ശേരി), എ. നഈം (ചേളന്നൂർ), വി.കെ. അഹമ്മദ് നസീഫ് (ഓമശ്ശേരി), റബീഹ് (അത്തോളി), കെ.വി. സാജിദ് (പേരാമ്പ്ര), കെ.പി. അബ്ദുസ്സലാം (മെഡിക്കൽ കോളജ്), ഒ.പി. ഷാഫി (കക്കോടി), ഷക്കീബ് അർസലാൻ (വടകര), ശുക്കൂർ ശിവപുരം (ബാലുശ്ശേരി) എന്നിവരാണ് ഏരിയ പ്രസിഡൻറുമാർ. ജില്ല ഓഫിസിൽ നടന്ന തെരഞ്ഞെടുപ്പിന് സംസ്ഥാന പ്രസിഡൻറ് പി.എം. സ്വാലിഹ് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.