കോഴിക്കോട്: മാളിക്കടവ് ഗവ. വനിത ഐ.ടി.ഐയിൽ നടത്തുന്ന ഹ്രസ്വകാല സ്വാശ്രയ കോഴ്സുകളായ ബ്യൂട്ടീഷൻ, പ്രഫഷനൽ അക്കൗണ്ടിങ് എന്നിവയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആൺകുട്ടികൾക്കും പ്രവേശനമുണ്ട്. ഫോൺ: 9847272572 ജൂനിയർ ഇൻസ്ട്രക്ടറുടെ ഒഴിവ് കോഴിക്കോട്: മാളിക്കടവ് ജനറൽ ഐ.ടി.ഐയിൽ മെക്കാനിക് ഓട്ടോ ഇലക്ട്രിക്കൽ ആൻഡ് ഇലക്േട്രാണിക്സ് േട്രഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ ഒരൊഴിവിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. മെക്കാനിക് ഓട്ടോ ഇലക്ട്രിക്കൽ ആൻഡ് ഇലക്േട്രാണിക്സ്/എം.എം.വി/എം.ഡിയിൽ എൻ.ടി.സിയും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഓട്ടോമൊബൈൽ എൻജിനീയറിങ്ങിൽ ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ഓട്ടോ മൊബൈൽ എൻജിനീയറിങ്ങിൽ ബിരുദവും ഒരുവർഷത്തെ പ്രവൃത്തിപരിചയവും വേണം. എൽ.എം.വി ലൈസൻസ് നിർബന്ധമാണ്. ഉദ്യോഗാർഥികൾ 14ന് രാവിലെ 11ന് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.