വീട്ടമ്മയെ കബളിപ്പിച്ച് സ്വർണാഭരണം കവർന്നു പേരാമ്പ്ര: റേഷൻകടയിൽ വന്ന വീട്ടമ്മയെ കബളിപ്പിച്ച് യുവാവ് സ്വർണമാല കവർന്നതായി പരാതി. പുറ്റംപൊയിൽ നെല്ല്യാടി കണ്ടി കുമാരെൻറ ഭാര്യ ലീലയുടെ (65) രണ്ടരപവൻ സ്വർണമാലയാണ് തട്ടിയെടുത്തത്. ചൊവ്വാഴ്ച രാവിലെ 11ഒാടെ പേരാമ്പ്ര ബസ്സ്റ്റാൻഡിന് സമീപത്തെ റേഷൻ കടക്ക് സമീപം ലീല നിൽക്കുമ്പോൾ ഒരു യുവാവ് വരുകയും മകളുടെ മകൾ അസുഖത്തെ തുടർന്ന് പേരാമ്പ്ര താലൂക്കാശുപത്രിയിൽ ഉണ്ടെന്നും നിങ്ങളെ അവിടേക്ക് കൊണ്ടുപോകാനാണ് ഞാൻ വന്നതെന്ന് പറയുകയും ചെയ്തു. പേരമകളുടെ കൃത്യമായ പേരാണ് ഈ യുവാവ് പറഞ്ഞത്. അതുകൊണ്ട് ഇവർക്ക് സംശയം തോന്നിയില്ല. തുടർന്ന് യുവാവ് ഓട്ടോറിക്ഷ വിളിച്ച് ലീലയെ കല്ലോട് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയിൽ നല്ല തിരക്കാണെന്നും ആഭരണം നഷ്ടപ്പെടാൻ സാധ്യതയുള്ളതുകൊണ്ട് മാല അഴിച്ച് അവരുടെ കൈയിലുള്ള കവറിലിടാൻ നിർദേശിച്ചു. റേഷൻ കാർഡും 500 രൂപയുമുള്ള കവറിൽ മാലയും കൂടെ ഇട്ട ശേഷം ലീലയേയും കൂട്ടി കല്ലോട്ടെ മെഡിക്കൽ ഷാപ്പിൽ ഏൽപിച്ചു. അവിടെ ഉണ്ടായിരുന്ന യുവതിയോട് കവർ കുറച്ച് കഴിഞ്ഞിട്ട് എടുക്കുമെന്നും പറഞ്ഞു. പിന്നീട് യുവാവ് ലീലയെ താലൂക്കാശുപത്രിയിൽ നിർത്തി മുങ്ങി. കുറേ നേരം അവിടെ തെരഞ്ഞുനടന്നിട്ടും പേരമകളേയും ഈ യുവാവിനേയും കണ്ടില്ല. തുടർന്ന് ഇവർ മെഡിക്കൽ ഷോപ്പിലെത്തി ഏൽപിച്ച കവർ ചോദിച്ചപ്പോൾ അത് യുവാവ് വാങ്ങിെപ്പായെന്ന മറുപടിയാണ് ലഭിച്ചത്. താൻ കബളിപ്പിക്കപ്പെട്ടെന്ന് മനസ്സിലാക്കിയ ലീല പേരാമ്പ്ര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. യുവാവിനെ മുൻപരിചയമില്ലെന്നും എന്നാൽ, കണ്ടാൽ തിരിച്ചറിയുമെന്നുമാണ് ലീല പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.