പുറ്റംപൊയിലിൽ കിണർ താഴ്ന്നു

പേരാമ്പ്ര: പുറ്റംപൊയിൽ കരുങ്ങാറ്റിപറമ്പത്ത് സജീവ​െൻറ വീട്ടിലെ കിണർ താഴ്ന്നു. തിങ്കളാഴ്ച പുലർച്ചെ വെള്ളം കോരാനായി നോക്കിയപ്പോഴാണ് വർഷങ്ങളായി ഈ വീട്ടുകാർ ഉപയോഗിച്ചിരുന്ന ഈ കിണർ താഴ്ന്നതായി കണ്ടത്. വെള്ളം മുഴുവൻ ചളിനിറഞ്ഞ് വൃത്തികേടായ അവസ്ഥയിലായിരുന്നു. രാത്രി മുതൽ ഉണ്ടായിരുന്ന കനത്ത മഴയെ തുടർന്നാണ് കിണർ താഴാൻ കാരണമായത്. വാർഡ് അംഗവും വില്ലേജ് അധികൃതരും സ്ഥലം സന്ദർശിച്ചു. ശ്രീകൃഷ്ണ ജയന്തി: പേരാമ്പ്രയിൽ സ്വാഗതസംഘം രൂപവത്കരിച്ചു പേരാമ്പ്ര: ബാലഗോകുലം ശ്രീകൃഷ്ണ ജയന്തി മഹാശോഭയാത്രക്ക് സ്വാഗതസംഘം രൂപവത്കരിച്ചു. ഭാരവാഹികൾ: ഡോ. കെ.പി. സോമനാഥൻ, ഡോ. കെ. രാജൻ അടിയോടി, പി. ബിജുകൃഷ്ണൻ, കെ. ഗോവിന്ദൻ, കെ.എം. സുധാകരൻ, ജി.കെ. കുഞ്ഞിക്കണ്ണൻ, ടി.പി. വിജയരാജൻ, കെ.എം. ശ്രീധരൻ (രക്ഷാധികാരികൾ), പി.സി. സുരേന്ദ്രനാഥ് (പ്രസി.), കല്ലോത്ത് ബാലകൃഷ്ണൻ, കെ. വത്സരാജ്, കെ.ഇ. സേതുമാധവൻ, കെ.കെ. സുനോജൻ, വിജയൻ ചെമ്പോട്ടി (വൈ. പ്രസിഡൻറുമാർ), കെ.എം. ഗണേശൻ (ജന. സെക്ര), കെട്ടിൽ ബാലകൃഷ്ണൻ, ജി.കെ. പ്രസാദ്, ചെമ്പോട്ടി അശോകൻ, ബിനീഷ് എടവരാട്, ശ്രീജിത്ത് ചേനോളി (സെക്രട്ടറി), എസ്.ആർ. ശ്രീരാജ് (ശോഭായാത്ര പ്രമുഖ് ), ഇ.വി. രാജീവൻ (ഖജാൻജി). പേരാമ്പ്ര പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലായി 95 സ്ഥലങ്ങളിൽ പതാകദിനമാചരിക്കും. ഗോപൂജ, മാതൃസംഗമം, കുട്ടികൾക്കായ് കലാ വൈഞ്ജാനിക മത്സരങ്ങൾ എന്നിവയും സംഘടിപ്പിക്കും. സി.കെ.ജി കോളജിൽ ബിരുദ സീറ്റൊഴിവ് പേരാമ്പ്ര: സി.കെ.ജി.എം ഗവ. കോളജിൽ വിവിധ ബിരുദ കോഴ്സുകളിലേക്ക് സംവരണ സീറ്റിൽ ഒഴിവുണ്ട്. ബി.കോം ഒന്ന് (വികലാംഗർ) ബി.എ. ഇക്കണോമിക്സ് -രണ്ട് (വികലാംഗർ), ഒന്ന് (എൽ.സി), ബി.എ ഹിസ്റ്ററി ഒന്ന് (വികലാംഗൻ), ഒന്ന് (എൽ.സി) ബി.എസ്സി മാത്സ് ഒന്ന് (വികലാംഗൻ), ഒന്ന്(ഒ.ബി.എക്സ്), ബി.എസ്സി ഫിസിക്സ് ഒന്ന് (ഇ.ടി.ബി), ഒന്ന് (ഒ.ബി.എക്സ്). ഓൺലൈനായി അപേക്ഷിച്ച അർഹരായ വിദ്യാർഥികൾ 14 ന് രാവിലെ 11ന് മുമ്പായി കോളജിൽ റിപ്പോർട്ട് ചെയ്യണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.