ബസിനു പിന്നിൽ കാറിടിച്ച് എഴു പേർക്ക് പരിക്ക്

താമരശ്ശേരി: ദേശീയപാത 212ൽ നെരൂക്കുംചാലിൽ സ്റ്റോപ്പിൽ നിർത്തി യാത്രക്കാരെ കയറ്റുന്നതിനിടയിൽ ബസിനു പിന്നിൽ ടവേര കാർ ഇടിച്ച് കാർ യാത്രക്കാരായ ഏഴുപേർക്ക് പരിക്കേറ്റു. വയനാട് കരണി പുത്തൂർമഠത്തിൽ സുനിത(45), മക്കളായ അനുരാഗ്(21), അദ്വൈത് (18), ബന്ധുക്കളായ കാര്യംപാടി മണൽവയൽ വീട്ടിൽ വിജീഷ്(28), ജോതി(32), കാശിനാഥ്(മൂന്ന്), കാർൈഡ്രവർ കാര്യമ്പാടി ശേഖാദം വീട്ടിൽ മൻസൂർ റാൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ എട്ടരക്കാണ് സംഭവം. താമരശ്ശേരിയിൽനിന്നും നൂറാംതോട്ടിലേക്ക് പോകുകയായിരുന്ന സ്വകാര്യബസി​െൻറ പിന്നിൽ നിയന്ത്രണം വിട്ട കാർ വന്നിടിക്കുകയായിരുന്നു. തിരുവനന്തപുരത്തെ ബന്ധുവീട്ടിൽ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് മടങ്ങിവരുകയായിരുന്നവരാണ് അപകടത്തിൽപെട്ടത്. photo: TSY Car Accident 1 TSY Car Accident 2 ദേശീയപാത 212ൽ നെരൂക്കുംചാലിൽ ബസിനു പിന്നിൽ കാറിച്ചുണ്ടായ അപകടം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.