ചേളന്നൂർ: നരിക്കുനിറോഡിലെ പാലത്ത് ബസാറിൽ രൂപപ്പെട്ട കുഴിയിലെ ദുരിതയാത്ര താണ്ടി തൊട്ടടുത്ത സ്ഥലമായ തെരുവത്ത് താഴത്തെത്തുമ്പോൾ യാത്ര അതിലേറെ കഠിനം. പാലത്ത് ബസാറിലെ റോഡിലൂടെ ആടിയുലഞ്ഞെത്തുന്ന വാഹനങ്ങളെ കാത്തിരിക്കുന്നത്് തെരുവത്തുതാഴത്തുള്ള ചളിക്കുളമാണ്. പൂർണമായും തകർന്ന റോഡിലൂടെയുള്ള യാത്ര ഏറെ ദുസ്സഹമാണ്. യാത്രക്കാരുടെ നടുവൊടിക്കുന്ന കുഴികളിൽ മഴവെള്ളം കെട്ടിനിൽക്കുന്നതിനാൽ അപകടം പതിവാകുകയാണ്. റോഡിലൂടെ മഴവെള്ളം പരന്നൊഴുകുകയാണ്. വെള്ളക്കെട്ട് കാരണമാണ് റോഡിലെ മെറ്റിലിളകി കുഴികൾ രൂപപ്പെടുന്നത്. തെരുവത്തുതാഴം വഴി നരിക്കുനിയിലേക്ക് പോകുന്ന വാഹനങ്ങൾക്ക് ഈ ദുരിതക്കയം താണ്ടാതെ രക്ഷയില്ല. പരന്നൊഴുകുന്ന വെള്ളത്തിലൂടെയും കുഴിയിലൂടെയും നടന്ന് വേണം വിദ്യാർഥികളുൾപ്പടെയുള്ള കാൽനടക്കാർക്കും യാത്രചെയ്യാൻ. മഴക്കാലം തുടങ്ങുന്നതിന് മുമ്പേ തന്നെ ശോച്യാവസ്ഥയിലായിരുന്ന ഭാഗം മഴപെയ്തതോടെ കൂടുതൽ ദുരിതപൂർണമായി. കുഴികൾ വെട്ടിച്ച് വാഹനങ്ങൾ വശം കൊടുക്കാൻ ശ്രമിക്കുമ്പോൾ അപകടങ്ങൾ പതിവാകുകയാണ്. റോഡിെൻറ ശോച്യാവസ്ഥക്ക് ഉടൻ പരിഹാരം കാണണമെന്ന് പലതവണ സന്നദ്ധസംഘടനകളും നാട്ടുകാരും ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായിട്ടില്ല. photo: CHE- THERUVATHU THAZHAM ROAD PHOTO പാലത്ത് തെരുവത്ത്താഴത്ത് റോഡ് തകർന്ന് ചളിവെള്ളം കെട്ടിക്കിടക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.