കോഴിക്കോട്: ദലിതർക്കെതിരെ നടക്കുന്ന ആക്രമണങ്ങളും പീഡനങ്ങളും ഭരണകൂട ഭീകരതയുടെ സൃഷ്ടികളായേ കാണാൻ കഴിയൂവെന്ന് ദലിത് ഫെഡറേഷൻ സംസ്ഥാന വർക്കിങ് പ്രസിഡൻറ് ടി.പി. ഭാസ്കരൻ. ദലിത് ഫെഡറേഷെൻറയും പോഷകസംഘടനകളുടെയും സംയുക്ത ജില്ല നേതൃസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് പി.ടി. ജനാർദനൻ അധ്യക്ഷത വഹിച്ചു. ദേവദാസ് കുതിരാടം, പി.പി. കമല, എ.ടി. ദാസൻ, എം.കെ. കണ്ണൻ, കെ. ചന്ദ്രൻ, സി.കെ. രാമൻകുട്ടി, ഇ.പി. കാർത്യായനി, എൻ. ശ്രീമതി, വി.സി. മാളു, സി.കെ. മണി, ടി. ശ്രീധരൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.