ശശികുമാർ വധക്കേസ് പ്രതി അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ കോയമ്പത്തൂർ: ഹിന്ദുമുന്നണി ജില്ല നേതാവ് സി. ശശികുമാർ കൊല്ലപ്പെട്ട കേസിലെ പ്രതി സായിബാബ കോളനി കെ.കെ നഗർ എസ്. സദ്ദാം ഹുസൈനെ (27) അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ട് കോയമ്പത്തൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. ചൊവ്വാഴ്ച കറുമത്തംപട്ടിക്ക് സമീപം അറസ്റ്റിലായ സദ്ദാം ഹുസൈനെ പത്ത് ദിവസത്തെ കസ്റ്റഡിയിലാണ് സി.ബി.സി.െഎ.ഡി പൊലീസ് ആവശ്യപ്പെട്ടത്. രണ്ടുദിവസം രാവിലെയും വൈകീട്ടും അഭിഭാഷകനുമായി സംസാരിക്കുന്നതിനും കോടതി അനുമതി നൽകി. സദ്ദാം ഹുസൈനെ അവിനാശി റോഡ് പി.ആർ.എസ് അങ്കണത്തിലെ സി.ബി.സി.െഎ.ഡി കേന്ദ്രത്തിലാണ് ചോദ്യം ചെയ്യുന്നത്. ശനിയാഴ്ച തുടിയല്ലൂരിനടുത്ത സുബ്രമണ്യപുരത്ത് ശശികുമാർ കൊല്ലപ്പെട്ട സ്ഥലത്ത് കൊണ്ടുപോയി തെളിവെടുത്തു. 2016 സെപ്റ്റംബർ 22ന് രാത്രി ശശികുമാർ കൊല്ലപ്പെട്ട സംഭവം മേഖലയിൽ വർഗീയ സംഘർഷത്തിന് കാരണമായിരുന്നു. കേസുമായി ബന്ധപ്പെട്ട് 2017 മാർച്ച് 22ന് കോയമ്പത്തൂർ സായിബാബ കോളനി കെ.കെ നഗർ അബുതാഹിറിനെ (29) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുഖ്യപ്രതികളായ മുബാറക് ഉൾപ്പെടെ മൂന്ന് പേർ ഒളിവിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.