എസ്.എസ്.എഫ് മടവൂർ സെക്ടർ സാഹിത്യോത്സവ്, മടവൂർമുക്ക് യൂനിറ്റ് ചാമ്പ്യന്മാർ നരിക്കുനി: എസ്.എസ്.എഫ് മടവൂർ സെക്ടർ സാഹിത്യോത്സവ് എസ്.വൈ.എസ് ജില്ല സെക്രട്ടറി പി. വി. അഹമ്മദ് കബീർ ഉദ്ഘാടനം ചെയ്തു. ടി.കെ. അബ്ദുറഹ്മാൻ ബാഖവി അധ്യക്ഷത വഹിച്ചു. ഇഖ്ബാൽ മുസ്ലിയാർ പതാക ഉയർത്തി. മടവൂർമുക്ക് യൂനിറ്റ് ഒന്നാം സ്ഥാനവും മടവൂർ ടൗൺ രണ്ടാം സ്ഥാനവും രാംപൊയിൽ യൂനിറ്റ് മൂന്നാം സ്ഥാനവും നേടി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.സി. അബ്ദുൽ ഹമീദ് േട്രാഫികൾ വിതരണം ചെയ്തു. കെ. ആലിക്കുട്ടി ഫൈസി അധ്യക്ഷത വഹിച്ചു. ടി.എ. മുഹമ്മദ് അഹ്സനി, അബ്ദുസ്സമദ് സഖാഫി മായനാട്, അഹമ്മദ് കുട്ടി സഖാഫി, മുസ്തഫ സഖാഫി, ലത്തീഫ് സഖാഫി, കെ.സി. ജുനൈദ്, ഷാഹിദ് എന്നിവർ സംസാരിച്ചു. SSF Madavoor Sector Sahithyolsav- VC Abdul Hameed Trophy.jpg എസ്.എസ്.എഫ് മടവൂർ സെക്ടർ സാഹിത്യോത്സവ് ജേതാക്കൾക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.സി. അബ്ദുൽ ഹമീദ് േട്രാഫി നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.