കോഴിേക്കാട്: ജില്ലപഞ്ചായത്തും നാഷനൽ സർവിസ് സ്കീം ഹയർസെക്കൻഡറി വിഭാഗവും പങ്കാളികളാവുന്ന ഗ്രീൻ ക്ലീൻ കോഴിക്കോട് പദ്ധതിയുടെ ഉദ്ഘാടനം തിങ്കളാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഗ്രീൻ ക്ലീൻ എർത്ത് മൂവ്മെൻറിെൻറ ഭാഗമായി ജിസം ഫൗണ്ടേഷനാണ് ഗ്രീൻ ക്ലീൻ കോഴിക്കോട് പദ്ധതി ആവിഷ്കരിച്ചത്. പന്തീരാങ്കാവ് ഹയർ സെക്കൻഡറി സ്കൂളിൽ വൈകീട്ട് മൂന്നിന് നടക്കുന്ന പരിപാടി ജില്ലപഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി ഉദ്ഘടാനം ചെയ്യും. ജൂൺ അഞ്ചുമുതൽ സംരക്ഷിക്കപ്പെട്ട വൃക്ഷത്തൈകളുടെ ചിത്രങ്ങൾ അടങ്ങിയ റിപ്പോർട്ട് ചടങ്ങിൽ സോഷ്യൽ ഫോറസ്ട്രി വിഭാഗത്തിന് കൈമാറും. കുടുംബശ്രീ ജില്ല മിഷൻ ഉൾപ്പെടെ പദ്ധതിയുമായി നേരേത്തതന്നെ സഹകരിക്കുന്നുണ്ട്. പദ്ധതി വിശദീകരണമടങ്ങിയ ഷോർട്ട് ഫിലിം പ്രസ്ക്ലബിൽ വൈസ് പ്രസിഡൻറ് ഇ.പി. മുഹമ്മദ് പ്രകാശനം ചെയ്തു. ജിസം ഫൗണ്ടേഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ കെ. ഇഖ്ബാൽ, ഡോ. ശശികുമാർ, ഇ.പി. മുഹമ്മദ് എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.