നാദാപുരം: ക്ഷീരവികസനവകുപ്പിെൻറയും പാൽ ഗുണനിന്ത്രണവിഭാഗം കോഴിക്കോടിെൻറയും ആഭിമുഖ്യത്തിൽ പാൽ ഗുണനില ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. വിലാതപുരം ക്ഷീര സഹകരണസംഘം സംഘടിപ്പിച്ച പരിപാടി ബ്ലോക്ക് പ്രസിഡൻറ് സി.എച്ച്. ബാലകൃഷ്ണൻ ഉദ്ഘാനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം വി. പങ്കജം, കെ. ഭാസ്കരൻ എന്നിവർ സംസാരിച്ചു. വില്ലേജ് ഓഫിസ് ധർണ വാണിമേൽ: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വില്ലേജ് ഓഫിസ് ധർണ നടത്തി. കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധനയങ്ങൾക്കെതിരെ നടത്തിയ ധർണ വി.എം. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ. ലോകനാഥൻ അധ്യക്ഷത വഹിച്ചു. പി.എ. ആൻറണി, ടി. മൂസ, എം.കെ. കുഞ്ഞബ്ദുല്ല, കെ. ബാലകൃഷ്ണൻ, ടി.കെ. മൊയ്തുട്ടി, പി. ബാലകൃഷ്ണൻ, എം.കെ. ശോഭ, യു.പി. ജയേഷ്, എം. മോഹനൻ, അനസ് നങ്ങാണ്ടി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.