ന്യൂഡൽഹി: മുഗൾ സാരായ് റയിൽവെ സ്റ്റേഷെൻറ പേര് മാറ്റി ദീൻദയാൽ ഉപാധ്യായയുടെ പേരിടാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് പ്രതിപഷം രാജ്യസഭയിൽ ബഹളം വെച്ചു. സമാജ്വാദി പാർട്ടി നേതാവ് ആണ് വിഷയം ഉന്നയിച്ചത്്. ചരിത്രം അട്ടിമറിക്കാനുള്ള സംഘ് പരിവാർപദ്ധതിയുടെ ഭാഗമാണിതെന്ന് പറഞ്ഞ് പ്രതിപക്ഷ അംഗങ്ങൾ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തുവന്നു. പേരുമാറ്റം നിഷേധിക്കാതിരുന്ന പാർലമെൻററി കാര്യ സഹമന്ത്രി മുഖ്താർ അബ്ബാസ് മുഗളരേക്കാൾ നല്ലത് മാനവികബോധമുള്ള ദീൻദയാൽ ഉപാധ്യായ ആണെന്ന് നഖ്വി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.