അലക്കിക്കൊണ്ടിരിക്കെ വാഷിങ്​ മെഷിൻ കത്തിനശിച്ച​ു

വാട്ടർ ഹീറ്റർ, ഫാൻ, വാതിൽ എന്നിവയും കത്തിനശിച്ചു ഫറോക്ക്: അലക്കിക്കൊണ്ടിരിക്കെ വാഷിങ് മെഷിൻ പൂർണമായും കത്തിനശിച്ചു. നാട്ടുകാരുടെ സമയോജിത ഇടപെടൽ ദുരന്തം ഒഴിവാക്കി. പെരുമുഖം കല്ലുവളപ്പിൽ നിരോലിപ്പിൽ മൊയ്തീൻ കോയയുടെ വീട്ടിൽ വ്യാഴാഴ്ച രാവിലെ എട്ടു മണിക്കാണ് അപകടം. വീടി​െൻറ മുകൾ നിലയിൽ അലക്കിക്കൊണ്ടിരിക്കെ വാഷിങ് മെഷീനിൽ തീ പിടിക്കുകയായിരുന്നു. നിമിഷനേരംകൊണ്ട് മെഷിൻ പൂർണമായും കത്തിയമർന്നു. ബാത്ത് റൂമിലെ വാട്ടർ ഹീറ്റർ, ഫാൻ, വാതിൽ എന്നിവയെല്ലാം കത്തിനശിച്ചു. ഓടിക്കൂടിയ നാട്ടുകാർ തീയണച്ചതിനാൽ ദുരന്തം ഒഴിവായി. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് മീഞ്ചന്തയിൽനിന്നെത്തിയ രണ്ട് ഫയർ ഫോഴ്സ് യൂനിറ്റും സംഭവസ്ഥലത്തെത്തി തീ പൂർണമായും നിയന്ത്രണ വിധേയമാക്കി. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നു. photo: washing machine.jpg കത്തിനശിച്ച വാഷിങ് മെഷിൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.