കൊയിലാണ്ടി: പഴവിപണിയിൽ വില കുതിക്കുന്നു. അന്യസംസ്ഥാനത്തുനിന്നുള്ള വരവ് കുറഞ്ഞതും സംസ്ഥാനത്ത് സീസൺ അല്ലാത്തതുമാണ് വിലക്കയറ്റത്തിനു കാരണം. നേന്ത്രപ്പഴത്തിന് കിലോ അറുപതു രൂപയാണ് ബുധനാഴ്ചത്തെ ചില്ലറ വില. രണ്ടുദിവസത്തിനകം 10 രൂപയാണ് വർധിച്ചത്. കദളിക്കാണ് വൻ വില. 80 രൂപയോളമായി. മൈസൂർപഴത്തിന് 40 ഉം റോബസ്റ്റക്ക് 30 രൂപയുമാണ് വില. കദളി, മൈസൂർ എന്നിവ കുറഞ്ഞതോതിൽ മാത്രമേ വിപണിയിലുള്ളൂ. മലപ്പുറം, വയനാട് എന്നിവിടങ്ങളിൽ നിന്നുള്ള വാഴപ്പഴങ്ങളാണ് വിൽപനക്കുള്ളത്. ഇത് ആവശ്യങ്ങൾക്ക് തികയുന്നില്ല. ഇനി തമിഴ്നാട്ടിൽ നിന്ന് പഴങ്ങൾ എത്തുമ്പോഴാണ് മാർക്കറ്റ് സമൃദ്ധമാകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.