പന്തീരാങ്കാവ്: എറെക്കാലമായി എക്സൈസ് ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലുള്ള മദ്യവിൽപനക്കാരൻ ഫറോക്ക് എക്സൈസ് ഉദ്യോഗസ്ഥരുടെ പിടിയിലായി. പുതിയപാലം കുടുമാംകണ്ടി വെളുത്തേടത്ത് മിഥുനിനെയാണ്(25)എക്സൈസ് ഉദ്യോഗസ്ഥർ കെണിയൊരുക്കി പിടികൂടിയത്. ഗോവയിൽ നിന്നും മറ്റും വ്യാപകമായി മദ്യമെത്തിച്ച് ലേബൽ മാറ്റി ഒട്ടിച്ചാണ് പ്രതി വിൽപന നടത്തിയിരുന്നത്. പുതിയറ നടുപ്പുനം കണ്ണൻ എന്ന അക്ഷയ് യുമായി ചേർന്നാണ് ഇയാളുടെ കച്ചവടം. നിത്യരോഗികളായി വീട്ടിൽ കഴിയുന്നവരാണ് ഇവരുടെ മുഖ്യ ഉപഭോക്താക്കൾ. വിദ്യാർഥികളും യുവാക്കളും ഉപഭോക്താക്കളാണ്. കണ്ണനുള്ള ഗോവ ബന്ധങ്ങളിലൂടെയാണ് ഇവർ വൻതോതിൽ മദ്യമെത്തിക്കുന്നത്. ആവശ്യക്കാരനെന്ന വ്യാജേനയാണ് എക്സൈസ് സംഘം മിഥുനെ സമീപിച്ചത്. ബൈക്കിൽ മദ്യവുമായി വന്ന മിഥുൻ എക്സൈസ് സംഘത്തിെൻറ വലയിലാവുകയായിരുന്നു. തുടർന്ന് ഇയാളിൽ നിന്ന് 30 കുപ്പി മദ്യം പിടികൂടി. വിതരണത്തിന് ഉപയോഗിക്കുന്ന സ്കൂട്ടറും പിടിയിലായിട്ടുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കണ്ണൻ എന്ന അക്ഷയ് ഒളിവിലാണ്. പ്രിവൻറിവ് ഓഫിസർമാരായ അബ്ദുൽ ഗഫൂർ, സി.കെ. സതീശൻ, സിവിൽ എക്സൈസ് ഓഫിസർമാരായ ടി. ഗോവിന്ദൻ, എം.എൽ. ആശ്കുമാർ, എൻ. ജലാലുദ്ദീൻ, ആർ. രഞ്ജിത്ത്, മുഹമ്മദ് അസ്ലം, എ.എം. ജിനീഷ്, പി. വിപിൻ, എം. ഷിബു, എൻ. അനിൽകുമാർ എന്നിവർ ചേർന്നാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.