തെങ്ങിലക്കടവിൽ ഇതരസംസ്​ഥാന തൊഴിലാളികളെ ഒഴിപ്പിക്കാൻ തീരുമാനം; ഇന്ന്​ അടിയന്തര ഭരണസമിതിയോഗം

തെങ്ങിലക്കടവിൽ ഇതരസംസ്ഥാന തൊഴിലാളികളെ ഒഴിപ്പിക്കാൻ തീരുമാനം; ഇന്ന് അടിയന്തര ഭരണസമിതിയോഗം കോളറലക്ഷണം കണ്ടതിനെതുടർന്നാണിത്, കെട്ടിടവും പരിസരവും വൃത്തിഹീനവും അടിസ്ഥാനസൗകര്യമില്ലാത്തതുമാണ് മാവൂർ: തെങ്ങിലക്കടവിൽ അനധികൃതമായി താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളെ നാല് ദിവസത്തിനകം ഒഴിപ്പിക്കാൻ തീരുമാനം. ഗ്രാമപഞ്ചായത്ത്-ആരോഗ്യവകുപ്പ് അധികൃതരുടെയും നാട്ടുകാരുടെയും യോഗത്തിലാണ് തീരുമാനം. തെങ്ങിലക്കടവിലെ കെട്ടിടത്തിൽ താമസിക്കുന്ന ഇതരസംസ്ഥാനതൊഴിലാളികളിൽ കോളറലക്ഷണം കണ്ടതിനെതുടർന്നാണ് അടിയന്തരയോഗം ചേർന്നത്. വിഷയം ചർച്ച ചെയ്യുന്നതിന് വ്യാഴാഴ്ച അടിയന്തര ഭരണസമിതിയോഗവും വിളിച്ചുചേർത്തിട്ടുണ്ട്. തെങ്ങിലക്കടവ് അങ്ങാടിയിൽ ആറും പരിസരത്ത് വേറെ നാലും കെട്ടിടത്തിലാണ് ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്നത്. അങ്ങാടിയിൽ പീടികമുറി കെട്ടിടത്തി​െൻറ മുകൾനിലയിലാണ് പലതും. താമസം അനധികൃതമാണെന്നും ഒഴിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് പല തവണ നോട്ടീസ് നൽകിയിരുന്നു. എന്നാൽ, ഇവയെല്ലാം ഉടമകൾ അവഗണിക്കുകയാണ് പതിവ്. താമസസ്ഥലങ്ങളൊന്നിലും അടിസ്ഥാനസൗകര്യമില്ല. കെട്ടിടവും പരിസരവും വൃത്തിഹീനമാെണന്ന് ബുധനാഴ്ച നടത്തിയ പരിശോധനയിൽ കണ്ടെത്തി. ഒാരോ മുറിയിലും തിങ്ങിഞെരുങ്ങി നിരവധിപേരാണ് താമസിക്കുന്നത്. കക്കൂസ് ടാങ്കും കിണറും തമ്മിൽ അകലമില്ല. ശുചിമുറിയും അടുക്കളയും കടന്നുചെല്ലാനാവാത്ത നിലയിലാണ്. ശുചിമുറികളുടെ എണ്ണം നന്നേ കുറവാണ്. മദ്യവും മയക്കുമരുന്നും പകർച്ചവ്യാധിയും വ്യാപകമായതോടെ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പലതവണ രംഗത്തുവന്നെങ്കിലും അധികൃതർ അവഗണിച്ചു. കോളറബാധ സംശയം ഉയർന്നതോടെ ബുധനാഴ്ച രാവിലെ നാട്ടുകാർ അധികൃതരോട് തട്ടിക്കയറുകയും ഗ്രാമപഞ്ചായത്ത് ഒാഫിസിലെത്തി ബഹളം വെക്കുകയും ചെയ്തു. ചെറൂപ്പ ആശുപത്രിയിലും തുടർന്ന് തെങ്ങിലക്കടവ് അങ്ങാടിയിലും യോഗം ചേർന്നാണ് ഒഴിപ്പിക്കാൻ തീരുമാനെമടുത്തത്. കോളറ സംബന്ധിച്ച് സ്ഥിരീകരണം വരുന്നതിനും രോഗം കൂടുതൽ പേർക്ക് ബാധിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്താനുമാണ് ഒഴിയാൻ സമയം അനുവദിച്ചത്. രോഗലക്ഷണം കണ്ടവർ ഉപേയാഗിച്ച പൊതുകിണറിലെ മോേട്ടാർ പമ്പുകളെല്ലാം എടുത്തുമാറ്റാൻ നിർദേശിച്ചിട്ടുണ്ട്. photo mvr thozhilali quarters തെങ്ങിലക്കടവിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ വൃത്തിഹീനമായ വാസസ്ഥലം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.