വില്ലേജ് ഓഫിസിലെത്താൻ ജനത്തിന് ദുരിതപർവം ഓഫിസ് മാറ്റം ആവശ്യപ്പെട്ട് യൂത്ത്ലീഗ് മാർച്ച് കുറ്റിക്കാട്ടൂർ: പെരുവയൽ വില്ലേജ് ഓഫിസ് കെട്ടിടം സൗകര്യപ്രദമായ സ്ഥലത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി വില്ലേജ് ഓഫിസ് മാർച്ച് നടത്തി. പൂവാട്ടുപറമ്പ് റോഡരികിൽ സ്വകാര്യകെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന വില്ലേജ് ഓഫിസ് രണ്ടു മാസം മുമ്പാണ് മറ്റൊരു കെട്ടിടത്തിലേക്ക് മാറിയത്. മെഡിക്കൽ കോളജ് -മാവൂർ റോഡിൽനിന്ന് ഒരു കിലോമീറ്ററോളം അകന്ന് പൂർണമായും ചളിക്കളമായ സ്വകാര്യ ചെമ്മൺ റോഡിലൂടെ സഞ്ചരിച്ച് വേണം ഓഫിസിൽ എത്തിച്ചേരാൻ. മാർച്ച് ഓഫിസ് പരിസരത്ത് പൊലീസ് തടഞ്ഞു. നിയോജക മണ്ഡലം മുസ്ലിംലീഗ് പ്രസിഡൻറ് കെ. മൂസ മൗലവി ഉദ്ഘാടനം ചെയ്തു. യൂത്ത്ലീഗ് പഞ്ചായത്ത് പ്രസിഡൻറ് ഉനൈസ് പെരുവയൽ അധ്യക്ഷത വഹിച്ചു. പൊതാത്ത് മുഹമ്മദ് ഹാജി, കെ. ജാഫർ സാദിഖ്, പി. മുഹമ്മദ് കോയ എന്നിവർ സംസാരിച്ചു. ആണോറ മജീദ്, ഉസ്മാൻ കുറ്റിക്കാട്ടൂർ, െക. അൻസാർ, ടി.പി. ആബിദ്, കെ. സാബിത്ത് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.