ഫറോക്ക്: നഗരസഭ കാര്യാലയത്തിന് സമീപം തിരക്കേറിയ ചന്തക്കടവ് -ഫറോക്ക് റോഡിൽ മാലിന്യനിക്ഷേപ കേന്ദ്രം രൂപപ്പെടുന്നു. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം, കോഴി അവശിഷ്ടങ്ങൾ, മറ്റു ചീഞ്ഞളിഞ്ഞ ദുർഗന്ധം വമിക്കുന്ന മാലിന്യം എന്നിവ നിക്ഷേപിക്കുന്നത് പ്രദേശവാസികൾക്കും വിദ്യാർഥികളടക്കം വഴിയാത്രക്കാർക്കും ദുരിതമാകുന്നു. തെരുവുനായ്ക്കളും മറ്റും മാലിന്യം വലിച്ചിഴച്ച് റോഡിലെത്തിച്ചിട്ടുണ്ട്. പ്രദേശത്ത് വ്യാപകമായി ഡെങ്കിപ്പനി പടർന്നുപിടിക്കുന്ന അവസരത്തിൽ നഗരസഭ കാര്യാലയത്തിന് സമീപത്തെ മാലിന്യനിക്ഷേപം അധികൃതർ കണ്ടില്ലെന്നു നടിക്കുന്നത് പ്രതിഷേധാർഹമാണെന്ന് ചന്തക്കടവ് ജനകീയ സമിതി ഭാരവാഹികൾ പറഞ്ഞു. മാലിന്യം നീക്കംചെയ്ത് ജനങ്ങളെ ദുരിതത്തിൽനിന്ന് സംരക്ഷിക്കണമെന്ന് ചന്തക്കടവ് ജനകീയ സമിതി യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ അസ്കർ കളത്തിങ്ങൽ അധ്യക്ഷത വഹിച്ചു. എം.എ. അബ്ദുൽ ഖാദർ, കമറുദ്ദീൻ അഞ്ചുകണ്ടം, അജയ്ഘോഷ്, ലായിക് പൊറ്റമ്മൽ, സലീം പുളിക്കൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.