അനധികൃത മണൽ റോഡിൽ ഉപേക്ഷിച്ച്​ രക്ഷപ്പെട്ടു വാഹനയാത്രികർക്ക് ഭീഷണി

അനധികൃത മണൽ റോഡിൽ ഉപേക്ഷിച്ച് രക്ഷപ്പെട്ടു വാഹനയാത്രികർക്ക് ഭീഷണി ഫറോക്ക്: അർധരാത്രി അനധികൃതമായി കടത്തുന്നതിനിടെ പൊലീസിനെ കണ്ട് മണൽ റോഡിൽ ഉപേക്ഷിച്ചു. ദേശീയപാതയിൽ തൊണ്ടയാട് -രാമനാട്ടുകര ബൈപാസിൽ അഴിഞ്ഞിലം ജങ്ഷനിലാണ് റോഡിൽ മണൽ ഉപേക്ഷിച്ച നിലയിലുള്ളത്. തിരക്കേറിയ ജങ്ഷനിൽ ഫാറൂഖ് കോളജ് റോഡിലാണ് മണൽ പരന്നുകിടക്കുന്നത്. അഴിഞ്ഞിലം ജങ്ഷനിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് മണൽ ഉപേക്ഷിച്ച് മിനിലോറി കടന്നത്. മണൽ റോഡിൽ പരന്നുകിടന്നത് ഇരുചക്രവാഹനയാത്രക്കാർക്ക് ഭീഷണിയായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.