പനി: ട്രെയിൻ യാത്രക്കാർക്ക് പഠനക്ലാസും മരുന്ന് വിതരണവും

ferok 450 റെയിൽേവ വെൽെഫയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ െട്രയിൻ യാത്രക്കാർക്കായി നടത്തിയ ബോധവത്കരണ ക്ലാസ് റെയിൽവേ സീനിയർ സൂപ്രണ്ട് ശിവദാസൻ ഉദ്ഘാടനം ചെയ്യുന്നു photo: ferok 451 റെയിൽേവ യാത്രക്കാർക്കായി നടത്തിയ പഠന ക്ലാസിൽ കോഴിക്കോട് ഹോമിയോ മെഡിക്കൽ കോളജിലെ ഡോ. ശ്രീകാന്ത് വിഷയമവതരിപ്പിക്കുന്നു. ഫറോക്ക്: റെയിൽേവ വെൽെഫയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മഴക്കാല രോഗങ്ങളും പ്രതിരോധമാർഗങ്ങളും വിഷയത്തിൽ െട്രയിൻ യാത്രക്കാർക്കായി പഠനക്ലാസും മരുന്ന് വിതരണവും നടത്തി. കോഴിക്കോട് ഹോമിയോ മെഡിക്കൽ കോളജിലെ ഡോ. ശ്രീകാന്ത് ക്ലാസെടുത്തു. മലമ്പനി, എലിപ്പനി, ഡെങ്കിപ്പനി എന്നിവ ബാധിക്കാതിരിക്കാനുള്ള വഴികൾ സ്ലൈഡ് പ്രദർശനത്തിലൂടെ ബോധവത്കരണം നൽകി. യാത്രാവേളയിൽ രോഗം പിടിെപടുന്ന അവസ്ഥയും പ്രതിരോധവും മാർഗനിർദേശങ്ങളും വിശദീകരിച്ചു. റെയിൽവേ സീനിയർ സൂപ്രണ്ട് ശിവദാസൻ ഉദ്ഘാടനം ചെയ്തു. രാമച്ചംകണ്ടി സുന്ദർരാജ്, ചന്ദ്രോത്ത് സുകുമാരൻ, കെ. മുഹമ്മദ്ഷാ, പി.കെ. ശശി, േചമഞ്ചേരി ശശി, പി. അബ്ദുറഹിമാൻ ഹാജി, എം. മുഹമ്മദാലി, എൻ. അറമുഖൻ, പൊന്നേംപറമ്പത്ത് പങ്കജാക്ഷൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.