നവധാരയിൽ 'നന്മ' പദ്ധതി

കടലുണ്ടി: നവധാര പെയ്ൻ ആൻഡ് പാലിയേറ്റിവ് ക്ലിനിക്കിൽ ഇനി ആഴ്ചയിലൊരിക്കൽ പൊതുവിഭാഗത്തിനും ഒ.പി പ്രവർത്തിക്കും. ചൊവ്വാഴ്ചകളിൽ രാവിലെ മുതൽ ഉച്ചവരെയാണ് നന്മ എന്ന പേരിൽ ഒ.പി പ്രവർത്തിക്കുക. ആരോഗ്യവകുപ്പിൽനിന്ന് സിവിൽ സർജനായി വിരമിച്ച ഡോ. വി.പി. രാധാകൃഷ്ണൻ നേതൃത്വം നൽകും. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ദിനേശ് ബാബു അത്തോളി ഉദ്ഘാടനം ചെയ്തു. വെൺമണി ഹരിദാസ് അധ്യക്ഷത വഹിച്ചു. ചീഫ് കോ-ഓഡിനേറ്റർ ഉദയൻ കാർക്കോളി, ബ്ലോക്ക് അംഗങ്ങളായ എൻ.കെ. ബിച്ചിക്കോയ, സി.എം. സതീദേവി ടീച്ചർ, വാർഡ് അംഗം കെ.ടി. ദിനചന്ദ്രൻ, കൃഷ്ണൻ കാക്കാതിരുത്തി, കെ. മുരളീധരഗോപൻ, പി. ഹരീന്ദ്രൻ എന്നിവർ സംസാരിച്ചു. navadara 90 നവധാര കടലുണ്ടിയിൽ നന്മ ക്ലിനിക് ഉദ്ഘാടനം കോഴിക്കോട് ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷൻ ദിനേശ് ബാബു അത്തോളി നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.