ഗ്രീൻസ് കൂടരഞ്ഞിയുടെ ജില്ലതല പ്രസംഗ, - ചിത്രരചന മത്സരം കൂടരഞ്ഞി: ഗ്രീൻസ് കൂടരഞ്ഞി സ്വാതന്ത്ര്യദിനാഘോഷത്തിെൻറ ഭാഗമായി സംഘടിപ്പിക്കുന്ന ഏഴാമത് പ്രസംഗ, ചിത്രരചന മത്സരങ്ങൾ 'രാഗാസ്-2017' ഇൗമാസം 12ന് കൂടരഞ്ഞി സെൻറ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കായി പ്രസംഗമത്സരവും സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി ചിത്രരചന മത്സരങ്ങളും നടക്കും. പങ്കെടുക്കുന്നവർ പ്രധാനാധ്യാപകെൻറ സാക്ഷ്യപത്രം സഹിതം ആവശ്യമായ സാമഗ്രികളുമായി മത്സരദിവസം രാവിലെ ഒമ്പതു മണിക്ക് കൂടരഞ്ഞി സ്കൂളിൽ ഹാജരാകണം. വിജയികൾക്ക് കാഷ് അവാർഡും ട്രോഫിയും സർട്ടിഫിക്കറ്റും വിദ്യാലയത്തിന് എവർറോളിങ് ടോഫികളും നൽകും. ഫോൺ: 9447 396701 'ഓണത്തിന് ഒരു മുറം പച്ചക്കറി' വിത്ത് കിറ്റ് വിതരണം തിരുവമ്പാടി: സംസ്ഥാന സര്‍ക്കാറിെൻറ പച്ചക്കറികൃഷി വ്യാപന പരിപാടിയായ 'ഓണത്തിന് ഒരു മുറം പച്ചക്കറി' പദ്ധതിപ്രകാരം പച്ചക്കറിവിത്ത് കിറ്റ് വിതരണത്തിെൻറ ഉദ്ഘാടനം വേളംകോട് സെൻറ് ജോര്‍ജ് ഹൈസ്കൂളില്‍ കോടഞ്ചേരി കൃഷി ഓഫിസര്‍ ഷബീര്‍ അഹമ്മദ് നിർവഹിച്ചു. പ്രധാനാധ്യാപിക സിസ്റ്റര്‍ മേരി കാഞ്ചന അധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റൻറ് മിഷേല്‍ ജോര്‍ജ്, സാബിൻസ് മാനുവൽ , പി.എം. സണ്ണി എന്നിവർ സംസാരിച്ചു. photo: Thiru 1--1 വേളംകോട് ഹൈസ്കൂളിൽ പച്ചക്കറിവിത്ത് കിറ്റ് വിതരണം കൃഷി ഓഫിസർ കെ.എ. ഷബീർ അഹമ്മദ് നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.