കർഷകക്ഷേമം ഉറപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു -ഉമ്മൻ ചാണ്ടി കർഷകക്ഷേമം ഉറപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു -ഉമ്മൻ ചാണ്ടി തിരുവമ്പാടി: കർഷകക്ഷേമം ഉറപ്പാക്കുന്നതിൽ സംസ്ഥാനസർക്കാർ തികഞ്ഞ പരാജയമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. പുന്നക്കലിൽ കോൺഗ്രസ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. റബറിന് വില ത്തകർച്ചയുണ്ടായപ്പോൾ കഴിഞ്ഞ യു.ഡി.എഫ് സർക്കാർ സ്വീകരിച്ച നടപടികൾ കർഷകർക്ക് ആശ്വാസകരമായിരുന്നു. റബർവില 200 രൂപ വരെയായി ഉയർത്താൻ കഴിഞ്ഞസർക്കാറിന് കഴിഞ്ഞു. ഇപ്പോൾ റബർവില കുത്തനെ ഇടിഞ്ഞിരിക്കെ കർഷകരുടെ രക്ഷക്കെത്താൻ ഇടതുസർക്കാറിന് സാധിച്ചിട്ടില്ല. ക്ഷേമപദ്ധതികൾ പ്രഖ്യാപനങ്ങളിൽ ഒതുങ്ങിയ അവസ്ഥയാണ് സംസ്ഥാനത്തുള്ളതെന്നും ഉമ്മൻ ചാണ്ടി കുറ്റപ്പെടുത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ബോസ് ജേക്കബ് അധ്യക്ഷത വഹിച്ചു ഡി.സി.സി പ്രസിഡൻറ് അഡ്വ.ടി.സിദ്ദീഖ്, കെ.സി. അബു, ബാബു പൈക്കാട്ടിൽ, ദിനേശ് പെരുമണ്ണ, എടക്കുനി അബ്ദുറഹ്മാൻ, സി.ജെ. ആൻറണി, എം.ടി. അഷ്റഫ്, പി.സി. മാത്യു, ടി.ജെ. കുര്യാച്ചൻ, ഫിലിപ്പ് പാമ്പാറ, റോബർട്ട് നെല്ലിക്കതെരുവിൽ, അന്നമ്മ മാത്യു, വി.ഡി.ജോസഫ്, മില്ലി മോഹൻ, ജോർജ് ആലപ്പാട്ട് എന്നിവർ സംസാരിച്ചു. hoto: Thiru 2 പുന്നക്കലിൽ കോൺഗ്രസ് കുടുംബസംഗമം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.