മാലിന്യത്തിൽനിന്ന് സ്വാതന്ത്ര്യ പ്രഖ്യാപനം: ശിൽപശാല മുക്കം: മുക്കം നഗരസഭ നവകേരളം കർമപദ്ധതിയുടെ ഭാഗമായി സ്വാതന്ത്ര്യദിനത്തിൽ പ്രഖ്യാപനം നടത്തുന്ന മാലിന്യത്തിൽനിന്ന് സ്വാതന്ത്ര്യ പ്രഖ്യാപന പദ്ധതി ശിൽപശാല നടത്തി. ഡിവിഷൻ കൗൺസിലർമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ, ആശാ വർക്കേഴ്സ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ, കുടുംബശ്രീ അയൽസഭ, െറസിഡൻറ്സ് അസോസിയേഷനുകൾ, ക്ലബുകൾ എന്നിവയുടെ സഹകരണത്തോടെ ഏകദിന ശിൽപശാല സംഘടിപ്പിച്ചത്. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ടി. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. പ്രശോഭ് കുമാർ അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ പി.പി. സുരേഷ് ബാബു, കെ. മോഹനൻ എന്നിവർ സംസാരിച്ചു. കില ഫാക്കൽറ്റി രത്നാകരൻ, ബാലകൃഷ്ണൻ ബാലുശ്ശേരി, മോയിൻ എന്നിവർ ക്ലാസിന് നേതൃത്വം നൽകി. സൂപ്രണ്ട് കെ. ഇന്ദിര സ്വാഗതവും സത്യനാരായണൻ മാസ്റ്റർ നന്ദിയും പറഞ്ഞു. ഡിവിഷൻ തല പരിശീലനം വ്യാഴാഴ്ച തുടങ്ങും. ശനിയാഴ്ച സമാപിക്കും. ഈ മാസം ആറു മുതൽ 13 വരെ ഭവനങ്ങളിൽ സന്ദർശനം നടത്തി സ്വാതന്ത്ര്യദിനത്തിൽ 33 ഡിവിഷനുകളിൽ മാലിന്യത്തിൽനിന്ന് സ്വാതന്ത്ര്യം എന്ന പ്രഖ്യാപനം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.