വീട്ടുമുറ്റങ്ങളിൽ റമ്പുട്ടാൻ കൃഷി വ്യാപകമാകുന്നു മുക്കം: വീട്ടുമുറ്റങ്ങളിൽ റമ്പുട്ടാൻ ചെടിൾ വ്യാപകമാകുന്നു. മഞ്ഞ, ചുവപ്പ് നിറങ്ങളിലുള്ള റമ്പുട്ടാൻപഴങ്ങളുമായി നാട്ടിൻപുറങ്ങളിലെ മിക്ക വീട്ടുമുറ്റത്തും റമ്പുട്ടാൻ ചെടിൾ കണ്ടുവരുന്നു. മുക്കത്തും പരിസരപ്രദേശങ്ങളിലും പല വീടുകളുടെ മുറ്റങ്ങളിൽ റമ്പുട്ടാൻ ചെടികളിലെ പഴങ്ങൾ പഴുത്ത് പറിച്ചെടുക്കൽ അവസാനത്തിലേക്ക് നീങ്ങിക്കഴിഞ്ഞു. കർക്കടകമാസത്തിലാണ് റമ്പുട്ടാൻ വിളവെടുപ്പ് കൂടുതലായി നടക്കുന്നത് . അഞ്ച് വർഷത്തോളമായി മലബാർ മേഖലയിൽ റമ്പുട്ടാൻ കൃഷി ആരംഭിച്ചിട്ട്. 150 രൂപ മുതൽ 1000 രൂപ വരെ തൈകൾക്ക് വിലയുണ്ട്. കൃഷിവകുപ്പിെൻറ സഹായത്തോടെ കൃഷി വ്യാപകമാക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ. MKMUC1 ചേന്ദമംഗലൂർ ഇബ്രാഹീമിെൻറ വീട്ടുമുറ്റത്തെ റമ്പുട്ടാൻ ചെടിയും പഴക്കൂട്ടങ്ങളും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.