കൊടിയത്തൂർ: മാസങ്ങളായി മുടങ്ങിയ കൊടിയത്തൂർ കോഴിക്കോട് കെ.എസ്.ആർ. ടി.സി ബസ് സർവിസ് പുനരാരംഭിച്ചു. കൊടിയത്തൂരിൽ നിന്ന് രാവിലെ അഞ്ചുമണിക്കും കോഴിക്കോട് നിന്ന് രാത്രി പത്ത് മണിക്കും സർവിസ് നടത്തുന്ന ഈ ബസ് ദീർഘദൂര യാത്രക്കാർക്ക് ഉപകാരപ്രദമാണ്. വിദ്യാർഥികൾ, ഉദ്യോഗസ്ഥർ,കമ്പനിതൊഴിലാളികൾ തുടങ്ങിയവർ ഈ സർവിസിനെയാണ് ആശ്രയിക്കാറുള്ളത്. കാൽനടപ്രചാരണജാഥക്ക് സ്വീകരണം കൊടിയത്തൂർ: ഡി.വൈ.എഫ്.െഎ സംസ്ഥാനവ്യാപകമായി ആഗസ്റ്റ് 15ന് ബ്ലോക്ക് കേന്ദ്രങ്ങളിൽ നടത്തുന്ന യുവജനപ്രതിരോധത്തിെൻറ പ്രചാരണാർഥം ഡി.വൈ.എഫ്.െഎ കോഴിക്കോട് ജില്ല ട്രഷറർ വി. വസീഫ് നയിക്കുന്ന കാൽനടപ്രചാരണജാഥക്ക് കൊടിയത്തൂരിൽ സ്വീകരണം നൽകി. സംസ്ഥാനകമ്മിറ്റി അംഗം സഖാവ് സോഫിയ മലപ്പുറം, വി. വസീഫ്, പി. ഷിജിത്ത്, അഭിജിഷ്, അനൂപ് കക്കോടി, നിധീഷ് ടി.പി എന്നിവർസംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.