സർക്കാറിന് റേഷൻ കാർഡ് പോലും ശരിയാക്കാൻ കഴിഞ്ഞില്ല -ഉമ്മൻചാണ്ടി സർക്കാറിന് റേഷൻ കാർഡുപോലും ശരിയാക്കാൻ കഴിഞ്ഞില്ല -ഉമ്മൻ ചാണ്ടി മുക്കം: എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ ഇടതു സർക്കാറിന് കേരള ജനതക്ക് കുറ്റമറ്റ രീതിയിൽ റേഷൻ കാർഡുപോലും നൽകാൻ കഴിഞ്ഞിട്ടില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കുറ്റപ്പെടുത്തി. റേഷൻ കാർഡ് സംബന്ധിച്ച ലക്ഷക്കണക്കിന് പരാതികളാണ് പരിഹരിക്കപ്പെടാതെ കിടക്കുന്നത്. മുക്കം മണ്ഡലത്തിലെ നീലേശ്വരത്ത് ഇന്ദിരാജി ജന്മശതാബ്ദി ആഘോഷ കുടുംബസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് സർക്കാറുകൾ ഭരിച്ചത് ജനങ്ങൾക്കു വേണ്ടിയായിരുന്നു. എന്നാൽ, ഇന്ന് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സമ്പന്നർക്കു വേണ്ടിയാണ് ഭരണം നടത്തുന്നത്. കുര്യൻ ജോസഫ് കോട്ടയിൽ അധ്യക്ഷത വഹിച്ചു. photo: Mkm1 നീലേശ്വരത്ത് ഇന്ദിരാജി ജന്മശതാബ്ദി ആഘോഷ കുടുംബസംഗമം ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.