ഓപൺ വോട്ടും പോസ്​റ്റൽ ബാലറ്റും; കൊടൽ ഗവ. യു.പിയിൽ 'ഇമ്മിണി ബല്യ' തെരഞ്ഞെടുപ്പ്

പന്തീരാങ്കാവ്: വിജ്ഞാപനം മുതൽ പൊതുതെരഞ്ഞെടുപ്പി​െൻറ മുഴുവൻ നടപടിക്രമങ്ങളുമുണ്ടായിരുന്നു ആ വോെട്ടടുപ്പിന്. പോർവിളിയും സംഘർഷവും മാത്രമില്ലാതെ ചട്ടങ്ങൾ മുഴുവൻ പരിചയപ്പെടുത്തി കൊടൽ ഗവ. യു.പി സ്കൂളിലാണ് സ്കൂൾ ലീഡറേയും ഡെപ്യൂട്ടി ലീഡറേയും തെരഞ്ഞെടുത്തത്. ആദ്യം തന്നെ വിജ്ഞാപനമിറക്കി, വോട്ടർ പട്ടിക പ്രസിദ്ധീകരിക്കലും നാമനിർദേശ പത്രിക സമർപ്പണം, സൂക്ഷ്മപരിശോധന തുടങ്ങിയവക്ക് ശേഷമാണ് സ്ഥാനാർഥികളെ ഔദ്യോഗികമായി തീരുമാനിച്ചത്. പോളിങ് ഉദ്യോഗസ്ഥരെ നിയമിച്ച് പരിശീലനം നൽകി. അച്ചടിച്ച ബാലറ്റ് പേപ്പറാണ് ഉപയോഗിച്ചത്. പോളിങ് സാമഗ്രികൾ വാങ്ങാൻ മണിക്കൂറുകൾ കാത്തിരുന്ന് പരിചയമുള്ള അധ്യാപകർ തെരഞ്ഞെടുപ്പ് ഉപകരണങ്ങളുടെ വിതരണവും കുട്ടികളെ പരിചയപ്പെടുത്തി. വനിത സംവരണം, മാതൃക പോളിങ് സ്റ്റേഷൻ, വനിത ബൂത്ത് എന്നിവ മാത്രമല്ല, ഡ്യൂട്ടിക്ക് നിയമിക്കപ്പെട്ടവർക്ക് പോസ്റ്റൽ വോട്ടിനുള്ള സൗകര്യവുമേർപ്പെടുത്തി. ഓപൺ വോട്ട് സൗകര്യവുമുണ്ടായിരുന്നു. പോളിങ് ഉദ്യോഗസ്ഥർക്ക് പ്രധാന അധ്യാപകൻ എം. മുഹമ്മദ് ബഷീർ പോളിങ് സാമഗ്രികൾ വിതരണം ചെയ്തു. കെ.കെ. സുരേന്ദ്രനായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് കമീഷൻ. കെ.സി. ധനുഷ് ലാൽ സ്കൂൾ ലീഡറായും കെ.കെ. അലൻഡെ െഡപ്യൂട്ടി ലീഡറായും തെരഞ്ഞെടുക്കപ്പെട്ടു. ഏഴു പേരാണ് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.