കയർ കാർണിവെലിന് ഇന്ന് തുടക്കം

കോഴിക്കോട്: കയർ ഉൽപന്നങ്ങളുടെ ആഭ്യന്തര വിപണനം വിപുലീകരിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്കരിച്ച 'കയർ കാർണിവെൽ 2017'ന് ബുധനാഴ്ച തുടക്കമാവും. കയർ തൊഴിലാളികൾക്ക് വർഷത്തിൽ 200 തൊഴിൽ ദിനങ്ങളെങ്കിലും ലഭ്യമാക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു. കയർ വികസന വകുപ്പ് മുഖേന കോഴിക്കോട് കയർ പ്രോജക്ടിനു കീഴിൽ കോഴിക്കോട്, വയനാട് ജില്ലകളിൽ കേരള സംസ്ഥാന കയർ കോർപറേഷൻ, കയർ ഫെഡ്, ഫോം മാറ്റിങ്സ് ഇന്ത്യ ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുടെ 11 സ്റ്റാളുകളാണ് തുറന്നുപ്രവർത്തിക്കുക. കോഴിക്കോട് കോർപറേഷൻ പരിധിയിൽ രണ്ടു സ്റ്റാളുകളും ഫറോക്ക്, രാമനാട്ടുകര, കൊടുവള്ളി, മുക്കം, കൊയിലാണ്ടി മുനിസിപ്പാലിറ്റികളിലായി അഞ്ചു സ്റ്റാളുകളും നാദാപുരം, ബാലുശ്ശേരി എന്നിവിടങ്ങളിൽ രണ്ടു സ്റ്റാളുകളും തുറന്നു പ്രവർത്തിക്കും. സെപ്റ്റംബർ മൂന്നു വരെ സ്റ്റാളുകൾ പ്രവർത്തിക്കും. സർക്കാർ, അർധസർക്കാർ, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് കയർ ഉൽപന്ന വിപണന സ്റ്റാളുകളിലൂടെ റിബേറ്റ് ഒഴിവാക്കി 15,000 രൂപയുടെ വരെ കയർ ഉൽപന്നങ്ങൾ തവണവ്യവസ്ഥയിൽ വാങ്ങുന്നതിന് അനുമതി നൽകി സർക്കാർ ഉത്തരവായിട്ടുണ്ട്. ബന്ധപ്പെട്ട ശമ്പളവിതരണ ഉദ്യോഗസ്ഥൻ സാക്ഷ്യപ്പെടുത്തി നൽകുന്ന ഇൻഡൻറ് പ്രകാരം ഉൽപന്നങ്ങൾ വാങ്ങാവുന്നതാണ്. സ്റ്റാളുകളിലൂടെ കയർ ഉൽപന്നങ്ങളുടെ വിപണനം േപ്രാത്സാഹിപ്പിക്കുന്നതിനായി സമ്മാന കൂപ്പണുകളും വിതരണം ചെയ്യുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.