'മാജിക് ലാ​േൻറൺ​' പദ്ധതിക്ക് തുടക്കം

കോഴിക്കോട്: ജില്ല സർവ ശിക്ഷ അഭിയാൻ കോമ്പോസിറ്റ് റീജനൽ സ​െൻററുമായി ചേർന്ന് ശാരീരിക പരിമിതി അനുഭവിക്കുന്ന കുട്ടികൾക്കായി നടത്തുന്ന സൗജന്യ തെറപ്പിയുടെ ഉദ്ഘാടനം നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർമാൻ എം. രാധാകൃഷ്ണൻ നിർവഹിച്ചു. മാജിക് ലാേൻറൺ എന്ന പേരിൽ ജില്ലയിലെ ആറ് ഓട്ടിസം കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഫിസിയോ, സ്പീച്ച്, ഒക്യുപേഷനൽ എന്നീ മൂന്ന് വിഭാഗങ്ങളിലെ തെറപ്പിസ്റ്റുകൾ ചേർന്ന് ഓരോ ദിവസം 30 കുട്ടികൾക്ക് ഓരോ കേന്ദ്രത്തിലും തെറപ്പി നൽകും. ചടങ്ങിൽ എസ്.എസ്.എ ജില്ല േപ്രാജക്ട് ഓഫിസർ എം. ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കോമ്പോസിറ്റ് റീജനൽ സ​െൻറർ ഡയറക്ടർ ഡോ. റോഷൻ ബിജിലി പദ്ധതി വിശദീകരിച്ചു. സി. ജനാർദനൻ, ആര്യ എന്നിവർ സംസാരിച്ചു. ജില്ല േപ്രാഗ്രാം ഓഫിസർ എ.കെ. അബ്ദുൽ ഹക്കിം സ്വാഗതവും യു.ആർ.സി നടക്കാവ് ബ്ലോക്ക് േപ്രാഗ്രാം ഓഫിസർ ഓംകാരനാഥൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.