മഴ: ഗ്രാമീണ റോഡുകൾ തകർന്നു

മഴ: ഗ്രാമീണ റോഡുകൾ തകർന്നു പാലേരി: മഴ തുടങ്ങിയതോടെ പഞ്ചായത്തിലെ ഗ്രാമീണ റോഡുകൾ തകർന്ന് ഗതാഗത യോഗ്യമല്ലാതായി. വർഷങ്ങൾക്ക് മുമ്പ് എം.എൽ.എ ഫണ്ടുപയോഗിച്ച് ടാർ ചെയ്ത കല്ലുള്ളകണ്ടിമുക്ക്-കരിങ്ങാറ്റി കോളനി റോഡ് ടാറിങ് പൊളിഞ്ഞ് കുണ്ടും കുഴിയുമായി റോഡ് ഒലിച്ചുപോകുന്ന പരുവത്തിലായിട്ടുണ്ട്. ചെറിയകുമ്പളം കാവിൽ-കട്ടൻകോട് റോഡ് ടാറിങ് നടത്തിയിട്ടുണ്ടോ എന്ന് സംശയിക്കുന്ന രീതിയിൽ പൊട്ടിപ്പൊളിഞ്ഞു. കൊളായിപൊയിൽ-എൽ.പി സ്കൂൾ റോഡ് കാൽനട യാത്രപോലും അസാധ്യമാക്കുന്ന തരത്തിലാണ് തകർന്നത്. കടിയങ്ങാട്-മത്സ്യമാർക്കറ്റ്-ആേട്ടാത്ത്താഴ പാലം റോഡും പൊട്ടിപ്പൊളിഞ്ഞ് താറുമാറായിട്ടുണ്ട്. ഒാവുചാൽ കീറാത്തത്മൂലം മഴക്കാലത്ത് വെള്ളവും ചളിയും റോഡിലേക്കിറങ്ങിയാണ് മിക്ക റോഡുകളും നശിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.