തിരുവമ്പാടി: യാത്രാദുരിതത്തിൽ വലഞ്ഞ് പൂവാറംതോട് നിവാസികൾ. പൂവാറംതോട്ടിലേക്ക് സർവിസ് നടത്തിയിരുന്ന രണ്ട് കെ.എസ്.ആർ.ടി.സി ബസുകളിൽ ഒന്ന് സർവിസ് നിർത്തിയതോടെ നാട്ടുകാർ ദുരിതത്തിലാണ്. രാവിലെ 8.15 ന് പുറപ്പെടുന്ന ബസാണ് ഇപ്പോൾ വിദ്യാർഥികളുൾപ്പെടെയുള്ള യാത്രക്കാർക്ക് ആശ്രയം. യാത്രക്കാർ തിങ്ങിനിറഞ്ഞ അവസ്ഥയിലാണ് നിലവിലുള്ള ഏക ബസിെൻറ സർവിസ്. പലരും വാതിലിൽ തൂങ്ങിനിന്നാണ് യാത്ര ചെയ്യുന്നത്. ഈ അവസ്ഥയിലാണ് അപകടകരമായ കുത്തനെയുള്ള ഇറക്കവും നിരവധി ഹെയർപിൻ വളവുകളും ഉള്ള പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ ബസ് സഞ്ചരിക്കുന്നത്. ബസിെൻറ 'സാഹസികയാത്ര' പ്രദേശവാസികളെയാകെ ഭീതിയിലാഴ്ത്തുകയാണ്. പരിചയക്കുറവുള്ള പുതിയ ഡ്രൈവർമാർ ബസ് ഓടിക്കുന്ന ദിവസങ്ങളിൽ ആശങ്കയോടെയാണ് യാത്ര ചെയ്യുന്നതെന്ന് യാത്രക്കാർ പറയുന്നു. ബസ് യാത്ര തുടങ്ങുമ്പോൾ തന്നെ തിങ്ങിനിറഞ്ഞ അവസ്ഥയായതിനാൽ ഒരു സ്റ്റോപ്പിലും നിർത്തി ആളെക്കയറ്റാൻ സാധിക്കാറില്ലത്രെ. അടിയന്തരമായി പൂവാറംതോട്ടിൽ നിന്ന് കൂടരഞ്ഞിയിലേക്ക് ഒരു ബസ് കൂടി അനുവദിച്ച് യാത്രാക്ലേശം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.