ചേന്ദമംഗലൂർ: ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ വാർഷിക ജനറൽ ബോഡി യോഗം പ്ലസ്ടു ഓഡിറ്റോറിയത്തിൽ ചേർന്നു. പ്രസിഡൻറ് ടി.ടി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. കൂട്ടിൽ മുഹമ്മദലി റിപ്പോർട്ടും എ.പി. അബ്ദുൽ ജബ്ബാർ വരവുചെലവ് കണക്കും അവതരിപ്പിച്ചു. ഹെഡ്മാസ്റ്റർ യു.പി. മുഹമ്മദലി, എ.പി. മുജീബുറഹ്മാൻ, ബന്ന ചേന്ദമംഗലൂർ, അബൂബക്കർ പുതുക്കുടി, ഗുലാം ഹുസൈൻ ചെറുവാടി, അബ്ദുറഹ്മാൻ ചക്കിങ്ങൽ, മുഹമ്മദ് മുട്ടേത്ത്, ലസിത എന്നിവർ സംസാരിച്ചു. വിദ്യാർഥികൾ തയാറാക്കിയ ഷോർട്ട് ഫിലിമായ 'ഗൃഹപാഠം' ചടങ്ങിൽ പ്രദർശിപ്പിച്ചു. ഭാരവാഹികൾ: എ.പി. മുജീബുറഹ്മാൻ (പ്രസി), ഉണ്ണികൃഷ്ണൻ മാസ്റ്റർ, ലസിത കച്ചേരി (വൈസ്പ്രസി). നായർകുഴി -പുൽപറമ്പ് റോഡ് തകർച്ചയിൽ ചേന്ദമംഗലൂർ: കാലവർഷവും അമിതഭാരം കയറ്റിയ ടിപ്പറുകളടക്കമുള്ള വലിയ വാഹനങ്ങളുടെ നിരന്തര ഓട്ടവും മൂലം നായർകുഴി- പുൽപറമ്പ് റോഡ് പൊട്ടിപ്പൊളിഞ്ഞു. ഇതുവഴി ഗതാഗതം ദുഷ്കരമായിരിക്കുകയാണ്. മുക്കം, ചാത്തമംഗലം, കൊടിയത്തൂർ, അരീക്കോട്, മാവൂർ ഭാഗങ്ങളിലുള്ള ഉദ്യോഗസ്ഥരും വിദ്യാർഥികളുമടക്കം നൂറുകണക്കിനാളുകൾ ദിനേന ആശ്രയിക്കുന്ന റോഡാണിത്. ഒപ്പം എം.വി.ആർ കാൻസർ സെൻററിലേക്കും ഈ വഴി നിരവധി രോഗികൾ യാത്ര ചെയ്യാറുണ്ട്. രണ്ട് കിലോമീറ്റർ ദൈർഘ്യമുള്ള ഈ റോഡിെൻറ പല ഭാഗങ്ങളും തകർന്നത് ചെറുകിട വാഹനങ്ങളെയാണ് ഏറെ ബാധിക്കുന്നത്. 2004ൽ നബാർഡ് പദ്ധതിയിൽ ടാറിങ് പൂർത്തിയാക്കിയ ഈ റോഡിൽ കഴിഞ്ഞ അഞ്ച് വർഷമായി യാതൊരുവിധ അറ്റകുറ്റപ്പണികളും നടന്നിട്ടില്ല. ഇതാണ് റോഡിെൻറ ശോച്യാവസ്ഥക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു. കാലവർഷം കഴിയുന്നതോടെ റോഡിൽ അറ്റകുറ്റപ്പണി നടത്തുന്നതിനാവശ്യമായ നടപടികൾ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.