യുവാവിെൻറ മൃതദേഹം വിട്ടുനൽകാൻ മന്ത്രിയുടെ ധനസഹായം

കോഴിക്കോട്: വാഹനാപകടത്തിൽ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സക്കിടെ മരണമടഞ്ഞ പട്ടികജാതിയുവാവി​െൻറ മൃതദേഹം പണമടയ്ക്കാത്തതിനാൽ സ്വകാര്യ ആശുപത്രി അധികൃതർ തടഞ്ഞുവെച്ചു. വിഷയം സ്ഥലം എം.എൽ.എ പട്ടികജാതി വികസന വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽെപടുത്തിയതിനെതുടർന്നാണ് മന്ത്രി സഹായം വാഗ്ദാനം ചെയ്തത്. മലാപ്പറമ്പ് അംബേദ്കർ കോളനിയിലെ രേണുകയുടെ മകൻ അർജുൻകിഷന്(18) ജൂലൈ 22ന് രാവിലെ ഏഴിന് സിവിൽസ്റ്റേഷന് സമീപം വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. നാട്ടുകാർ നഗരത്തിലെ പ്രധാന സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടിയന്തരശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിലും വൈകീട്ടോടെ യുവാവ് മരിച്ചു. 83,234 രൂപ അടയ്ക്കാതെ മൃതദേഹം വിട്ടുനൽകാൻ ആശുപത്രി അധികൃതർ തയാറായില്ല. യുവാവാണ് കുടുംബത്തി​െൻറ വരുമാനമാർഗം. വാസയോഗ്യമായ വീട് പോലും കുടുംബത്തിനില്ല. കുടുംബത്തി​െൻറ സ്ഥിതി സ്ഥലം എം.എൽ.എ പ്രദീപ് കുമാർ മന്ത്രി എ.കെ. ബാല​െൻറ ശ്രദ്ധയിൽെപടുത്തി. അപേക്ഷ നൽകിയാൽ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അടിയന്തരമായി തുക നൽകാമെന്ന് അദ്ദേഹം ഉറപ്പുനൽകി. 25ന് മാതാവ് അപേക്ഷ നൽകി. 27ന് 83,234 രൂപ അനുവദിച്ച് മന്ത്രി ഉത്തരവിട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.