കന്നുകാലി-മാംസ വ്യാപാരം: കേന്ദ്ര നയത്തിനെതിരെ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു കന്നുകാലി-മാംസ വ്യാപാരം: കേന്ദ്ര നയത്തിനെതിരെ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു കോഴിക്കോട്: കന്നുകാലി-മാംസ വ്യാപാരവുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാർ നയം തിരുത്തണമെന്നാവശ്യെപ്പട്ട് മാംസ വ്യാപാര-തൊഴിൽ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. കിഡ്സൺ കോർണറിൽ ചൊവ്വാഴ്ച വൈകീട്ട് നാലിന് നടന്ന ജനകീയ കൂട്ടായ്മ കേളുഏട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ കെ.ടി. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. പരമ്പരാഗത കന്നുകാലി കച്ചവടക്കാരുടെ ജീവിതം പ്രതിസന്ധിയിലാക്കി മാംസ വ്യാപാര മേഖലയെ കോർപറേറ്റ്വത്കരിക്കുകയാണ് ബി.ജെ.പി സർക്കാറിെൻറ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ വൻകിട മാംസ കയറ്റുമതി കമ്പനികളെല്ലാം ബി.ജെ.പിയുമായി ബന്ധെപ്പട്ടവരുടേതാണ്. ഇൗ മേഖലയെ കുത്തകവത്കരിക്കുന്ന നീക്കത്തിനെതിരെയും തൊഴിലാളികളുടെ സംരക്ഷണത്തിനും ഭക്ഷണ സ്വാതന്ത്ര്യത്തിനും വേണ്ടി എല്ലാ വിഭാഗം ജനങ്ങളും ഒറ്റക്കെട്ടായി മുന്നോട്ട് വരണമെന്നും കുഞ്ഞിക്കണ്ണൻ അഭ്യർഥിച്ചു. വ്യാപാരി വ്യവസായി സമിതി ജില്ല സെക്രട്ടറി സി.കെ. വിജയൻ അധ്യക്ഷത വഹിച്ചു. സി.പി.െഎ ജില്ല സെക്രട്ടറി ടി.വി. ബാലൻ, എ.ടി. അബ്ദുല്ലകോയ എന്നിവർ സംസാരിച്ചു. കൂട്ടായ്മയുടെ ഭാഗമായി പൊതുജനങ്ങൾക്ക് ബീഫും കപ്പയും വിതരണം ചെയ്തു. മാംസവ്യാപാര തൊഴിൽ സംരക്ഷണ സമിതി സെക്രട്ടറി ടി.വി. കുഞ്ഞായിൻകോയ സ്വാഗതവും ടി.ടി. റഫീഖ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.