പേരാമ്പ്ര: കടിയങ്ങാട് ശങ്കരപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞവും കലവറ നിറക്കൽ ഘോഷയാത്രയും സംഘടിപ്പിച്ചു. ജൂലൈ 30 മുതൽ ആഗസ്റ്റ് ആറു വരെയുള്ള ദിവസങ്ങളിലാണ് സപ്താഹം നടക്കുക. സാംസ്കാരിക സമ്മേളനം വി.പി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ കെ. ബാലനാരായണൻ അധ്യക്ഷത വഹിച്ചു. മേജർ കുഞ്ഞിരാമൻ, കക്കാടില്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാട്, പഴേടം വാസുദേവൻ നമ്പൂതിരിപ്പാട് എന്നിവർ സംസാരിച്ചു. ഉപഹാരം നൽകി നന്തിബസാർ: വാട്സ്ആപ് ഗ്രൂപ്പിലൂടെയുള്ള ഖുർആൻ ക്ലാസ് 100 എപ്പിസോഡ് പൂർത്തിയാക്കിയ കുതിരോടി സിദ്ദീഖ് ജുമാമസ്ജിദ് ഖത്തീബ് റമീസ് ഹൈത്തമിക്കു സിദ്ദീഖ് മഹൽ വാട്സ്ആപ് ഗ്രൂപ് ഉപഹാരം നൽകി. ടി.പി. ഹനീഫ അധ്യക്ഷത വഹിച്ചു. സി. ഫൈസൽ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.