മൂരാട് പുതിയ പാലം: കലക്ടറുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിക്കും കോഴിക്കോട്: ദേശീയപാതയിലെ മൂരാട് പാലം അപകടാവസ്ഥയിലായതിനാൽ പുതിയ പാലം പണിയുന്നതിനായി നേരേത്ത ഏറ്റെടുത്ത സ്ഥലം ജില്ല കലക്ടറുടെ നേതൃത്വത്തിൽ പൊതുമരാമത്ത്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥസംഘം സന്ദർശിക്കും. എം.എൽ.എമാരായ സി.കെ. നാണു, കെ. ദാസൻ എന്നിവർ പൊതുമരാമത്ത് വകുപ്പ് സ്പെഷൽ സെക്രട്ടറിയുമായി നടത്തിയ കൂടിയാലോചനയിലാണ് തീരുമാനം. പുതിയ പാലത്തിനായി നേരേത്ത ഏറ്റെടുത്ത സ്ഥലം വീണ്ടും ഏറ്റെടുക്കേണ്ടതുണ്ടോ എന്ന കാര്യം കലക്ടർ പരിശോധിക്കും. അതിനുശേഷം ദേശീയപാത അതോറിറ്റിയുടെ അലൈൻമെൻറിെൻറ അടിസ്ഥാനത്തിൽ പുതിയ പാലം നിർമിക്കും. മൂരാട് പുതിയ പാലത്തിനായി കഴിഞ്ഞ ബജറ്റിൽ 50 കോടി അനുവദിച്ചിരുന്നു. എന്നാൽ, ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ദേശീയപാത വികസന അതോറിറ്റി അനുമതി നിഷേധിക്കുകയായിരുന്നു. 76 വർഷം പഴക്കമുള്ള പാലത്തിന് അഞ്ചര മീറ്റർ മാത്രമാണ് വീതി. നടപ്പാതയുമില്ല. നിലവിലെ ഭാരം താങ്ങാനുള്ള ശേഷി ഇപ്പോൾ പാലത്തിനില്ല. പുതിയ പാലത്തിനായി ദേശീയപാത അതോറിറ്റി സർവേ നടത്തിയിട്ടുണ്ടെന്ന് എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. പ്രവാസി പുനരധിവാസ പദ്ധതി: സംസ്ഥാനതല കൺവെൻഷൻ കോഴിക്കോട് കോഴിക്കോട്: പ്രവാസി പുനരധിവാസ പദ്ധതി വിപുലീകരണത്തിനായി നോർക റൂട്ട്സ് ഇൗമാസം 31ന് കോഴിക്കോട് ടാഗോർ ഹാളിൽ നടത്തുന്ന സംസ്ഥാനതല കൺവെൻഷന് സ്വാഗതസംഘം രൂപവത്കരിച്ചു. പുനരധിവാസ പദ്ധതിയുടെ പ്രയോജനം കൂടുതൽ പേർക്ക് ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് വിപുലീകരണ കൺവെൻഷൻ സംഘടിപ്പിക്കുന്നത്. രണ്ടു വർഷത്തിൽ കുറയാതെ വിദേശത്ത് ജോലി ചെയ്ത് സ്ഥിരമായി മടങ്ങിയെത്തിയ പ്രവാസികൾക്കുവേണ്ടിയുള്ള പദ്ധതിയാണിത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യൂനിയൻ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക് തുടങ്ങിയ ബാങ്കുകൾ വായ്പ ലഭ്യമാക്കും. സ്വാഗതസംഘം രൂപവത്കരണ യോഗം പ്രവാസി വെൽഫെയർ ബോർഡ് വൈസ് ചെയർമാൻ പി.ടി. കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു. നോർക എക്സിക്യൂട്ടിവ് വൈസ് ചെയർമാൻ കെ. വരദരാജൻ, ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ ഡോ. കെ.എൻ. രാഘവൻ, പി.ആർ.ഒ ആർ. വേണുഗോപാൽ തുടങ്ങിയവർ സംസാരിച്ചു. സ്വാഗതസംഘം ഭാരവാഹികൾ: പി.ടി. കുഞ്ഞുമുഹമ്മദ് (ചെയർ), കെ. വരദരാജൻ (വൈ. ചെയർ), ഡോ. കെ.എൻ. രാഘവൻ (ജന. കൺ), ബാദുഷാ കടലുണ്ടി (കൺ), പി. സെയ്താലിക്കുട്ടി (േപ്രാഗ്രാം കോഓഡിനേറ്റർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.