തുല്യതയെന്ന ആശയം ആദ്യം മുന്നോട്ടുവെച്ചത്​ കമ്യൂണിസ്​റ്റുകാർ ^​കാനം

തുല്യതയെന്ന ആശയം ആദ്യം മുന്നോട്ടുവെച്ചത് കമ്യൂണിസ്റ്റുകാർ -കാനം പടം....ab2 തുല്യതയെന്ന ആശയം ആദ്യം മുന്നോട്ടുവെച്ചത് കമ്യൂണിസ്റ്റുകാർ -കാനം കോഴിക്കോട്: മേൽക്കോയ്മയല്ല, തുല്യതയാണ് പ്രധാനം എന്ന ആശയം ആദ്യമായി മുന്നോട്ടുവെച്ചത് കമ്യൂണിസ്റ്റുകാരാണെന്ന് സി.പി.െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. എന്നാൽ, ദേശീയ പ്രസ്ഥാനത്തിലെയും സവർണ ഹിന്ദുക്കളിലെയും ഒരു വിഭാഗം നിർഭാഗ്യവശാൽ ഇതിനെതിരായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരള മഹിള സംഘത്തി​െൻറ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യസമര സേനാനി യശോദ ടീച്ചർ ജന്മശതാബ്ദി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം െചയ്യുകയായിരുന്നു അദ്ദേഹം. ജാതീയമായ അടിച്ചമർത്തലുകളും വർഗീയമായി ആളുകളെ ഭിന്നിപ്പിക്കുന്നതുമാണ് ഇന്ന് രാജ്യം നേരിടുന്ന വലിയ വെല്ലുവിളി. ഇത് മറികടക്കാൻ വിശാല മതനിരപേക്ഷത വളർത്തിയെടുക്കാൻ കഴിയണം. വിശ്വാസവും മതവുമെല്ലാം വ്യക്തിപരമായ കാര്യമാണെന്ന് എല്ലാവരും മനസ്സിലാക്കണം. സാമൂഹിക മാറ്റത്തിനായുള്ള പോരാട്ടങ്ങളിലെ പ്രമുഖ വനിതയായിരുന്നു യശോദ ടീച്ചറെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഹിള സംഘം സംസ്ഥാന പ്രസിഡൻറ് കമല സദാനന്ദൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. പി. വസന്തം യശോദ ടീച്ചർ അനുസ്മരണ പ്രഭാഷണം നടത്തി. സി.പി.െഎ ജില്ല സെക്രട്ടറി ടി.വി. ബാലൻ, ഡോ. ഖദീജ മുംതാസ്, എം. നാരായണൻ, രമണി ജോർജ്, പി.പി. വിമല, സി.എസ്. എലിസബത്ത് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നടന്ന 'നവഫാഷിസം: സ്ത്രീജീവിതം' സെമിനാർ എൻ.എഫ്.ഐ.ഡബ്ല്യു ദേശീയ ജനറൽ സെക്രട്ടറി ആനിരാജ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ഭരണത്തില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ ഒന്നൊന്നായി കവര്‍ന്നെടുക്കാനുള്ള ശ്രമങ്ങളാണ് ഉണ്ടാവുന്നതെന്ന് അവർ പറഞ്ഞു. സ്ത്രീകളുടെ ഇടങ്ങള്‍ അടുക്കളയും പള്ളിയും കുഞ്ഞുങ്ങളെ നോക്കുന്നതുമാണെന്ന് പറഞ്ഞത് ഹിറ്റ്ലറാണ്. ആർ.എസ്.എസുകാര്‍ നമ്മുടെ നാട്ടിലെ സ്ത്രീകളോട് പറയുന്നതും ഇതുതന്നെയാണ്. ആറ് കുട്ടികളെ പ്രസവിക്കാന്‍ പറയുന്നതിനൊപ്പം ഉന്നത കുലജാതരെ സൃഷ്ടിക്കാന്‍ സ്ത്രീകളെ പരീക്ഷണവസ്തുവാക്കുകയാണ് ഹിന്ദുത്വ ശക്തികൾ. പുതിയ ഇന്ത്യ സൃഷ്ടിക്കുകയാണ് താനെന്ന് പ്രധാനമന്ത്രി പറയുമ്പോള്‍ ആ ഇന്ത്യയില്‍ സ്ത്രീകളുടെ സ്ഥാനമെന്തായിരിക്കുമെന്ന് മോദി വ്യക്തമാക്കണമെന്നും അവർ പറഞ്ഞു. അഡ്വ. ഇന്ദിര രവീന്ദ്രന്‍ മോഡറേറ്ററായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.