ബസ് സ്റ്റാൻഡുകളിൽ സ്ത്രീസൗഹൃദ ശുചിമുറികൾ നിർമിക്കാൻ ആവശ്യപ്പെടും -വനിതകമീഷൻ ബസ് സ്റ്റാൻഡുകളിൽ സ്ത്രീസൗഹൃദ ശുചിമുറികൾ നിർമിക്കാൻ ആവശ്യപ്പെടും -വനിതകമീഷൻ കോഴിക്കോട്: ബസ് സ്റ്റാൻഡുകളിൽ ഉൾപ്പെടെ പൊതുഇടങ്ങളിൽ സ്ത്രീസൗഹൃദ ശുചിമുറികൾ നിർമിക്കണമെന്ന് സർക്കാറിനോട് ആവശ്യപ്പെടുമെന്ന് വനിതകമീഷൻ അംഗം അഡ്വ. എം.എസ്. രാധ. ജില്ലപഞ്ചായത്ത് ഹാളിൽ നടന്ന സിറ്റിങ്ങിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. മിഠായിത്തെരുവിൽ സ്ത്രീകൾക്ക് ആവശ്യമായത്ര ശുചിമുറികളില്ലെന്നത് ശ്രദ്ധയിൽെപട്ടിട്ടുണ്ട്. നവീകരണം നടക്കുന്ന സാഹചര്യത്തിൽ സ്ത്രീകൾക്ക് ആവശ്യമായ ശുചിമുറികൾ നിർമിക്കണമെന്ന് ബന്ധപ്പെട്ടവർക്ക് നിർദേശം നൽകും. ജാഗ്രതസമിതികൾ സജീവമാക്കുന്നതിന് നടപടി സ്വീകരിക്കും. കുട്ടികളുടെ പ്രശ്നങ്ങൾ മനസ്സിലാക്കുന്നതിന് സ്കൂളുകളിൽ 'കലാലയ ജ്യോതി' എന്ന പരിപാടി വനിതകമീഷൻ ആരംഭിച്ചിട്ടുണ്ട്. ഇതിെൻറ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കും. തൊഴിലിടങ്ങളിലെ പീഡനം സംബന്ധിച്ച് പെൺകുട്ടികളിൽ ബോധവത്കരണം സംഘടിപ്പിക്കും. സിറ്റിങ്ങിൽ 70 പരാതികൾ പരിഗണിച്ചതിൽ 27 എണ്ണം തീർപ്പായി. 19 പരാതികൾ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. ഗാർഹികപീഡന പരാതികളിൽ എതിർഭാഗത്തുള്ളവർ ഹാജരാകുന്നില്ലെന്ന അവസ്ഥയുണ്ട്. അത്തരം സാഹചര്യത്തിൽ അവരെ െപാലീസ് സഹായത്തോടെ ഹാജരാക്കാൻ നിർദേശം നൽകും. ജോലിസ്ഥലത്തെ പീഡനം സംബന്ധിച്ച പരാതികളും ഇന്നലെ നടന്ന സിറ്റിങ്ങിൽ പരിഗണിച്ചു. റെയിൽേവയിലെ ഉന്നത ജോലിക്കാരൻ വനിതജീവനക്കാരിയെ മാനസികമായി പീഡിപ്പിക്കുന്നതായാണ് പരാതി ലഭിച്ചത് -അവർ പറഞ്ഞു. സിറ്റിങ്ങിൽ അഡ്വ. ജമിനി, അഡ്വ റീന, വനിത എസ്.ഐ എ.കെ. ജമീല, പി.കെ. റജീന എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.