പ്രതിഷേധ പ്രകടനം നടത്തി

പ്രതിഷേധ പ്രകടനം കോഴിക്കോട്: കേരള എൻ.ജി.ഒ യൂനിയൻ സംസ്ഥാന കമ്മിറ്റി ഒാഫിസ് ആക്രമിച്ച സംഘ്പരിവാർ ഭീകരതയിൽ പ്രതിഷേധിച്ച് ഫെഡറേഷൻ ഒാഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സ് ഒാർഗനൈസേഷൻ നേതൃത്വത്തിൽ അധ്യാപകരും ജീവനക്കാരും ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ പ്രകടനം നടത്തി. കോഴിക്കോട് നഗരത്തിൽ നടന്ന പ്രകടനം പി.ഡബ്ല്യു.ഡി കോംപ്ലക്സിൽനിന്നാരംഭിച്ച് എൽ.െഎ.സി കോർണറിൽ സമാപിച്ചു. കെ.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡൻറ് പി.കെ. സതീശൻ, എഫ്.എസ്.ഇ.ടി.ഒ ജില്ല സെക്രട്ടറി എം. മുരളീധരൻ എന്നിവർ സംസാരിച്ചു. കൊയിലാണ്ടിയിൽ പ്രകടനത്തിനുശേഷം ചേർന്ന പൊതുയോഗത്തിൽ എൻ.ജി.ഒ യൂനിയൻ ജില്ല സെക്രട്ടറി പി. സത്യൻ, എഫ്.എസ്.ഇ.ടി.ഒ താലൂക്ക് സെക്രട്ടറി രാജൻ പടിക്കൽ എന്നിവർ സംസാരിച്ചു. വടകരയിൽ എൻ.ജി.ഒ യൂനിയൻ ജില്ല വൈസ് പ്രസിഡൻറ് പി. രവീന്ദ്രൻ, എഫ്.എസ്.ഇ.ടി.ഒ താലൂക്ക് സെക്രട്ടറി ടി. സജിത്കുമാർ എന്നിവർ സംസാരിച്ചു. ct50 എൻ.ജി.ഒ യൂനിയൻ സംസ്ഥാന കമ്മിറ്റി ഒാഫിസ് ആക്രമണത്തിൽ പ്രതിഷേധിച്ച് അധ്യാപകരും ജീവനക്കാരും കോഴിക്കോട് നഗരത്തിൽ നടത്തിയ പ്രകടനം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.