നാഥനില്ലാത്ത എസ്.കെ പാർക്ക് തലവേദനയാകുന്നു ഒരേസമയം രണ്ട് യോഗങ്ങൾ; സാഹോദര്യ സംഗമം മുടങ്ങി മുക്കം: ഉത്തരവാദിത്തം ഏെറ്റടുക്കാൻ ആളില്ലാതെ മുക്കത്തെ എസ്.കെ പാർക്ക് തലവേദനയാകുന്നു. സാംസ്കാരിക പരിപാടികൾക്കോ മറ്റ് ആവശ്യങ്ങൾക്കോ നൽകാൻ ഉത്തരവാദപ്പെട്ടവർ ഇല്ലാത്തത് പ്രശ്നങ്ങൾക്ക് കാരണമാവുന്നു. തിങ്കളാഴ്ച വൈകീട്ട് 4.30ന് ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിലുള്ള സാഹോദര്യ സംഗമവും ഡി.വൈ.എഫ്.ഐയുടെ പ്രചാരണ ജാഥക്ക് സ്വീകരണവും ഇവിടെ നടക്കാനുണ്ടായിരുന്നു. 4.30നുതന്നെ മുക്കം ഏരിയയുടെ പല ഭാഗത്തുനിന്ന് സാഹോദര്യ സംഗമത്തിന് ജനം ഒഴുകിയെത്തിയിരുന്നു. അപ്പോഴേക്കും ഡി.വൈ.എഫ്.ഐയുടെ യോഗം ആരംഭിച്ചു. ഇക്കാരണത്താൽ സാഹോദര്യ സംഗമത്തിനെത്തിയവർ ആശങ്കയിലായി. മുക്കം നഗരസഭയിൽനിന്ന് അനുമതിയും താമരശ്ശേരി ഡിവൈ.എസ്.പിയുടെ പ്രത്യേക അനുമതിയും നേടിയ ശേഷമാണ് പരിപാടി തയാറാക്കിയിരുന്നത്. ഇതേപ്രകാരം വൈകീട്ട് 4.30 മുതൽ 7.30 വരെ മൂന്നു മണിക്കൂർ സമയമാണ് അനുവദിച്ചിരുന്നത്. ഡി.വൈ.എഫ്.ഐ യോഗം 4.30 മുതൽ ആറുവരെ നീണ്ടുനിന്നു. ഒടുവിൽ സാഹോദര്യ സംഗമം മാറ്റിവെക്കേണ്ടിവന്നു. മുക്കം എസ്.കെ പൊെറ്റക്കാട്ട് പാർക്ക് നവീകരണ പ്രവൃത്തി ഇപ്പോഴും തുടരുകയാണ്. പൊതു പരിപാടികൾ സംഘടിപ്പിക്കുന്നതിനും വാടക ഈടാക്കുന്നതിനും ശബ്ദ നിയന്ത്രണം ഉൾപ്പെടെയുള്ള കാര്യങ്ങൾക്കും വ്യക്തത വരുത്തിയതിനു ശേഷമേ പരിപാടികൾക്ക് അനുമതി നൽകാവൂവെന്ന കാര്യം നഗരസഭ കൗൺസിലർ മുന്നോട്ടു വെച്ചിരുന്നു. ഇക്കാര്യത്തെ സംബന്ധിച്ച് വിശദമാക്കുന്ന നോട്ടീസ് പാർക്കിൽ സ്ഥാപിക്കാൻ വേണ്ടി പൊതുമരാമത്ത് വകുപ്പിനെ അറിയിച്ചിരിക്കയാണ്. photo: MKMUC1 മുക്കത്തെ എസ്.കെ പാർക്ക്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.