ലഹരി ഉപയോഗത്തിൽ കേരളം രണ്ടാം സ്ഥാനത്ത് -ഋഷിരാജ് സിങ് ഐ.പി.എസ് ലഹരി ഉപയോഗത്തിൽ കേരളം രണ്ടാം സ്ഥാനത്ത് -ഋഷിരാജ് സിങ് കൊടിയത്തൂർ : രാജ്യത്ത് ലഹരി വസ്തുക്കളുടെ ഉപയോഗത്തിൽ കേരളം രണ്ടാം സ്ഥാനത്താണെന്ന് സംസ്ഥാന എക്സൈസ് കമീഷണർ ഋഷിരാജ് സിങ്. വിദ്യാർഥികളിൽ ലഹരി ഉപയോഗം വലിയ രീതിയിൽ വർധിച്ചിട്ടുണ്ട്. അധ്യാപകർക്ക് വിദ്യാർഥികളെ ഇതിൽ നിന്ന് പിന്തിരിപ്പിക്കാൻ വലിയ ഒരളവുവരെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിൽ എസ്.പി.സി യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ കാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം സമാധാനപരമായ സാമൂഹിക അന്തരീക്ഷത്തെ തകർക്കുന്ന ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ വിദ്യാർഥികൾ ചാലകശക്തികളാവണമെന്നും അദ്ദേഹം കൂട്ടിചേർത്തു. ജില്ല പൊലീസ് മേധാവി എം.കെ. പുഷ്കരൻ മുഖ്യാതിഥിയായിരുന്നു. പി.ടി.എ പ്രസിഡൻറ് സി.പി.എ അസീസ് അധ്യക്ഷത വഹിച്ചു. ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.പി. അബ്ദുറഹിമാൻ, കൊടുവള്ളി സി.ഐ ബിശ്വാസ്, എ.ഡി.എൻ.ഒ സന്തോഷ് കുമാർ, എക്സൈസ് െഡപ്യൂട്ടി കമീഷണർ പി.കെ. സുരേഷ്, മുക്കം എസ്.ഐ അഭിലാഷ് ഫോസ കൺവീനർ എം.എ. അബ്ദുൽ അസീസ് ആരിഫ്, ഡി.എച്ച്.എം മറിയുമ്മ കുട്ടി, സ്റ്റാഫ് സെക്രട്ടറി ജി. സുധീർ, സി.പി.ഒ സലീം കൊളായി, എ.സി.പി.ഒ യു.പി. ആത്തിക, ഒ. ഇർഷാദ് ഖാൻ, സ്കൂൾ ലീഡർ അമീൻ ബാസിൽ സംസാരിച്ചു. കാമ്പയിൻ കോഒാഡിനേറ്റർ കെ.കെ. അബ്ദുൽ ഗഫൂർ കർമപദ്ധതി വിശദീകരിച്ചു. എക്സൈസ് ഓഫിസർ ഗണേഷ് ക്ലാസെടുത്തു. ഹെഡ്മാസ്റ്റർ പി.ജെ. കുര്യൻ സ്വാഗതവും പ്രോഗ്രാം കൺവീനർ ഇ.ടി. മജീദ് നന്ദിയും പറഞ്ഞു. photo Kdr 1 കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ കാമ്പയിൻ ഋഷിരാജ് സിങ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.