കോഴിക്കോട്: ജയിലിെൻറയും വീടിെൻറയും ഇടയിലുള്ള ബാലകൗമാരങ്ങളുടെ ജീവിതം ആവിഷ്കരിച്ച 'പച്ചയുടുപ്പ്' പുസ്തകം പ്രകാശനം ചെയ്തു. സംരക്ഷണകേന്ദ്രങ്ങളിൽ ജോലിചെയ്ത എം. ജമീലയാണ് ഗ്രന്ഥകാരി. കേരള സാഹിത്യ അക്കാദമി വൈസ് ചെയർമാൻ ഡോ. ഖദീജ മുംതാസ് എഴുത്തുകാരൻ പി.കെ. പാറക്കടവിന് നൽകി പ്രകാശനം ചെയ്തു. പ്രസ്ക്ലബ് പ്രസിഡൻറ് കമാൽ വരദൂർ അധ്യക്ഷത വഹിച്ചു. ജ്യോതി നാരായണൻ പുസ്തകം പരിചയപ്പെടുത്തി. ബിജുലാൽ, അഷ്റഫ് കാവിൽ എന്നിവർ സംസാരിച്ചു. കെ. രാജൻ സ്വാഗതവും ദേവസിക്കുട്ടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.