ബേപ്പൂർ: എസ്.എസ്.എഫ് ബേപ്പൂർ സെക്ടർ സാഹിത്യോത്സവ് നൂറുൽ ഹുദ മദ്റസക്ക് സമീപത്തെ മർഹൂം റിയാസ് മുസ്‌ലിയാർ നഗറിൽ എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട് പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. സയ്യിദ് ഇസ്മായിൽ നൗഫൽ ബുഖാരി പ്രാർഥനക്ക് നേതൃത്വം നൽകി. ലത്തീഫ് ബേപ്പൂർ, സിയാദ് അരക്കിണർ, സക്കീർ നടുവട്ടം, അർഷാദ് കണ്ണടത്ത്പറമ്പ്, ബുഖാരി ബേപ്പൂർ, തസ്‌ലീം ബേപ്പൂർ എന്നിവർ പങ്കെടുത്തു. വിളംബര ജാഥക്ക് ഹാനി ബക്കർ പന്നിയങ്കര, ഫാർസി കണ്ണടത്ത് പറമ്പ്, അബൂബക്കർ ബേപ്പൂർ എന്നിവർ നേതൃത്വം നൽകി. രണ്ടു ദിവസങ്ങളിലായി നടന്ന പരിപാടിയിൽ 250 ൽ പരം കലാ പ്രദിഭകൾ മാറ്റുരച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.